ഷാര്‍ജ മുൻസിപ്പാലിറ്റിയുടെ പേരില്‍ വ്യാജ ക്യൂആര്‍ കോഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ക്കെതിരെ മുൻസിപ്പാലിറ്റി അധികൃതരുടെ മുന്നറിയിപ്പ്

sharjah muncipality qr code

ഷാര്‍ജ മുനിസിപ്പാലിറ്റിയുടെ പേരില്‍ വ്യാജ ക്യൂ ആര്‍ കോഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ക്കെതിരെ മുൻസിപ്പാലിറ്റി അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ഔദ്യേഗിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കണമെന്നും മുനിസിപ്പാലിറ്റി പൊതു ജനങ്ങളോട് ആവശ്യപ്പെട്ടു.

ബാങ്ക് വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ ആര്‍ക്കും കൈമാറരുതെന്നു അധികൃതർ അറിയിച്ചു.
ഷാര്‍ജയില്‍ വ്യാജ ക്യൂ ആര്‍ കോഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ വ്യാപകമായ സാഹചര്യത്തിലാണ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി മുനിസിപ്പാലിറ്റി രംഗത്ത് എത്തിയത്. മുനിസിപ്പാലിറ്റിയുടെ സേവനങ്ങള്‍ക്കായി ഫീസ് അടക്കുമ്പോഴും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുമ്പോഴും വ്യാജ ക്യൂ ആര്‍ കോര്‍ഡുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Also read; ക‍ഴിഞ്ഞ വർഷം ഖത്തറിലെ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ എണ്ണം 5.43 കോടി; കണക്കുകൾ പുറത്തുവിട്ട് സിവിൽ ഏവിയേഷൻ അതോറിറ്റി

പണമടക്കുന്നതിന് മുമ്പ് ക്യു ആര്‍ കോഡുകളുടെ ആധികാരികത ഉറപ്പാക്കണം. സംശയാസ്പദമായ ലിങ്കുകളോടും സന്ദേശങ്ങളോടും പ്രതികരിക്കരുതെന്നും അഞ്ജാത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതും വ്യാജ ക്യു ആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുന്നതും ബാങ്ക് വിശദാശംങ്ങള്‍ ഉള്‍പ്പെടെ ചോരാന്‍ കാരണമാകുമെന്നും അധികൃതർ വ്യക്തമാക്കി. വലിയ തോതിലുള്ള സാമ്പത്തികനഷ്ടത്തിലേക്കും ഇത് നയിച്ചേക്കാമെന്നും മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News