നൂറു മീറ്റർ ഇന്ത്യക്കാർക്കുള്ളതല്ല! സ്പോർട്സിലെ വാർപ്പുമാതൃകയെ പൊളിച്ച് ഗുരീന്ദർവീർ സിംഗ്

Gurindervir Singh Fastest Indian

ബിർസ മുണ്ട അത്‌ലറ്റിക്‌സ് സ്റ്റേഡിയത്തിൽ 10.09 സെക്കൻഡ് എന്ന റെക്കോർഡ് സമയത്തിനുള്ളിൽ 100 മീറ്റർ ഓടിപൂർത്തിയാക്കിയപ്പോൾ ഗുരീന്ദർവീർ സിംഗ് തകർത്തത് റെക്കോർഡ് മാത്രമല്ല ഇന്ത്യൻ അത്ലറ്റിക്സിൽ നിലനിന്നിരുന്ന വാർപ്പുമാതൃകയെ കൂടിയാണ്. 100 മീറ്റർ ഇന്ത്യക്കാർക്കുള്ളതല്ല എന്ന് പറഞ്ഞവരോട്, അല്ല 100 മീറ്ററിലും ഇന്ത്യക്കാർക്ക് ശോഭിക്കാൻ സാധിക്കും എന്ന് ട്രാക്കിൽ തെളിയിക്കുകയായിരുന്നു ഗുരീന്ദർവീർ സിംഗ്.

10.09 സെക്കൻഡിൽ റാഞ്ചിയിൽ നടന്ന ഫെഡറേഷൻ കപ്പിൽ ​ഗുരുവീന്ദർ സിം​ഗ് ഫിനിഷിങ് ലൈനിൽ എത്തിയപ്പോൾ അത് ഇന്ത്യൻ അത്ലറ്റിക്സിലെ പുതിയ റെക്കോർഡായി മാറുകയായിരുന്നു. 10.10 സെക്കൻഡിന് താഴെ സമയത്തിനുള്ളിൽ 100 മീറ്റർ പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ അത്ലറ്റിക് കൂടിയാണ് ​ഗുരുവീന്ദർ സിം​ഗ്. റെക്കോർഡ് പ്രകടനത്തോടെ 2026 കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ് എന്നിവയിലേക്കുള്ള യോഗ്യതാ മാർകും ​ഗുരുവിന്ദർ മറികടന്നു.

Also Read: ഫിഫ ലോകകപ്പ് ഇന്ത്യയിലും തത്സമയം കാണാം; എവിടെയെന്ന് അറിയണ്ടേ ?

ഫെഡറേഷൻ കപ്പിന്റെ സെമിഫൈനലിൽ 10.19 സെക്കൻഡിൽ ഫിനിഷ് ചെയ്തിരുന്നെങ്കിലും അല്പ സമയത്തിനുള്ളിൽ ആ റെക്കോർഡ് 10.15 സെക്കൻഡിൽ ഫിനിഷ് ചെയ്തു കൊണ്ട് ഒഡീഷയുടെ അനിമേഷ് കുജുർ തിരുത്തിയിരുന്നു. പിന്നീട് ഫൈനലിൽ വീണ്ടും റെക്കോർഡ് തിരുത്തുകയായിരുന്നു ഗുരീന്ദർവീർ സിംഗ്. ഈ സീസണിൽ ഏഷ്യയിലെ ഏറ്റവും മികച്ച രണ്ടാമത്തെ വേഗതയേറിയ സമയമാണ് ​ഗുരുവീന്ദർ കുറിച്ചത്.

100 മീറ്റർ ഓട്ടം ഉപേക്ഷിച്ച് 400 മീറ്ററിലേക്ക് മാറാൻ നിരവധി പരിശീലകർ ഉപദേശിച്ചുവെന്നും 100 മീറ്ററിൽ ഇന്ത്യക്കാർക്ക് ഭാവിയില്ലെന്നും നിരവധിയാളുകൾ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ​ഗുരീന്ദർവീർ പറഞ്ഞു. ഇന്ത്യക്കാർക്ക് 100 മീറ്റർ ഓടാനുള്ള ശരീര പ്രകൃതിയില്ലെന്ന് അവർ പറഞ്ഞപ്പോൾ അത് തെറ്റാണെന്ന് തെളിയിക്കാൻ ഞാൻ ആഗ്രഹിച്ചു. മത്സരശേഷം മാധ്യമത്തിന് നൽകിയ പ്രതികരണത്തിൽ ഗുരീന്ദർവീർ സിംഗ് പറഞ്ഞു.

Also Read: ചിയർലീഡർമാരെ അപമാനിച്ച് ക്രിക്കറ്റ് ആരാധകർ; സംഭവം ലഖ്‌നൗ-പഞ്ചാബ് മത്സരത്തിനിടെ

ട്രാക്കിൽ റെക്കോർഡ് മാത്രമല്ല, ഇന്ത്യക്കാർക്ക് സ്പ്രിന്റിംഗിൽ അന്താരാഷ്ട്ര വേഗത കൈവരിക്കാനാകില്ല എന്ന ധാരണ കൂടി തിരുത്തികുറിക്കുകയാണ് ഗുരീന്ദർവീർ സിംഗ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News