ദിവസവും മഴവില്ല് വിരിയുന്ന സ്ഥലത്തേക്ക് പോയാലോ?

hawaii

പ്രപഞ്ചം നമുക്ക് എന്നും പുതിയ വിസ്മയങ്ങളാണ് ഒരുക്കുന്നത്. അങ്ങനെയുള്ള ഒന്നാണ് മഴവില്ല്. മഴവില്ല് കാണാൻ ആഗ്രഹിക്കാത്തവർ കുറവാണ്. കാരണം അപൂർവമായിട്ടാണ് മഴവില്ല് ഉണ്ടാകാറുള്ളത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ മഴവില്ല് കണ്ടാൽ നോക്കി നിൽക്കും എന്നതാണ് സത്യം. എന്നാൽ എന്നും മഴവില്ല് ഉണ്ടാകുന്ന സ്ഥലം ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്. അതാണ് യുഎസിലെ ഹവായ് ദ്വീപ്. കേട്ടിട്ട് തന്നെ ഒരു അത്ഭുതം തോന്നുന്നില്ലേ? ഈ പേര് ടൂറിസം വകുപ്പ് നൽകിയതല്ല. മറിച്ച് യൂണിവേഴ്സിറ്റി ഓഫ് ഹവായ്യിലെ അന്തരീക്ഷ ശാസ്ത്രജ്ഞനായ പ്രൊഫസർ സ്റ്റീവൻ ബുസിംഗർ ആണ് ഹവായിയെ മഴവില്ലുകളുടെ തലസ്ഥാനം എന്ന് വിളിച്ചത്. എന്തായിരിക്കും ഇങ്ങനെ ഒരു പേര് അദ്ദേഹം നൽകാൻ കാരണം?

പ്രൊഫസർ സ്റ്റീവൻ ബുസിംഗറുടെ നിരീക്ഷണത്തിൽ, ഹവായ് ശുദ്ധവും മാലിന്യമുക്തവുമായ സ്ഥലമാണ്. അതുകൊണ്ട് തന്നെ ഇവിടെ രൂപപ്പെടുന്ന മഴവില്ലുകൾക്ക് അസാധാരണമായ തെളിച്ചവും ഭംഗിയുമുണ്ട്. പച്ചപ്പ് നിറഞ്ഞ താഴ്‌വരകളും പർവതനിരകളും ഈർപ്പമുള്ള മേഘങ്ങൾ രൂപപ്പെടാൻ കാരണമാകുന്നു. മഴവില്ല് ഉണ്ടാകാൻ പറ്റിയ കാലാവസ്ഥയാണ് ഹവായിയിൽ ഉള്ളത്. ഈ കാരണങ്ങൾ കൊണ്ടാണ് ഹവായിയെ ‘മഴവില്ലുകളുടെ തലസ്ഥാനം’ എന്ന് വിളിക്കുന്നത്.ഹവായിയിലെ ജനങ്ങൾക്ക് മഴവില്ല് ഒരു പുതുമയുള്ള കാഴ്ചയേ അല്ല. മറിച്ച്, അത് അവരുടെ വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗം കൂടിയാണ്. അവരുടെ പുരാണ വിശ്വാസങ്ങൾ പ്രകാരം, ഭൂമിയെയും സ്വർഗത്തെയും ബന്ധിപ്പിക്കുന്ന ഒരു പാതയാണ് മഴവില്ല്.

also read:തെക്കിന്റെ കാശ്മീരിൽ ഒളിഞ്ഞിരിക്കുന്ന രണ്ട് സ്വർഗങ്ങൾ, കള്ളിമാലിയും അമേരിക്കൻ കുന്നും

മഴവില്ല് തേടിപ്പോകാൻ റെയിൻബോ ചെയ്സ് എന്ന പേരിൽ ഒരു പ്രത്യേക മൊബൈൽ ആപ്പ് പോലും ഹവായിയിൽ ഉണ്ട്. ഈ ആപ്പിലൂടെ കാലാവസ്ഥാ വ്യതിയാനങ്ങളും മേഘങ്ങളുടെ ചലനവും തത്സമയം അറിയാൻ കഴിയും. മാത്രമല്ല, എവിടെയാണ് അടുത്ത മഴവില്ല് പ്രത്യക്ഷപ്പെടുക എന്നും ഈ ആപ്പ് പറഞ്ഞുതരും. ഹവായിയിൽ തന്നെ മനോവ വാലി, ഓവാഹു താഴ്‌വരകൾ പോലുള്ള സ്ഥലങ്ങളിലെ മഴവില്ലുകൾക്ക് ചെറിയ വ്യത്യാസങ്ങൾ കാണാം. ഇന്ത്യയിൽ നിന്ന് ഹവായിയിലേക്ക് പോകാൻ ഇന്ത്യയിൽ നിന്ന് നേരിട്ട് ഹവായിയിലേക്ക് വിമാന സർവീസുകൾ ഇല്ല. പകരം ജപ്പാനിലെ ടോക്കിയോ, ദക്ഷിണ കൊറിയയിലെ സിയോൾ, അല്ലെങ്കിൽ അമേരിക്കയിലെ ലോസ് ആഞ്ചലസ് വഴി കണക്റ്റിംഗ് ഫ്ലൈറ്റുകളാണ് ഏക മാർഗം. യാത്രയ്ക്ക് യു.എസ് വിസ മുൻകൂട്ടി എടുക്കേണ്ടതുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News