തെക്കിന്റെ കാശ്മീരിൽ ഒളിഞ്ഞിരിക്കുന്ന രണ്ട് സ്വർഗങ്ങൾ, കള്ളിമാലിയും അമേരിക്കൻ കുന്നും

travel

ഓരോ സ്ഥലങ്ങളും പ്രകൃതിയുടെ ഓരോ അത്ഭുതങ്ങളാണ് ഒരുക്കി വെച്ചിരിക്കുന്നത്. അത്തരത്തിലുള്ള ഒരു സ്ഥലമാണ് തെക്കിന്റെ കാശ്മീർ എന്നറിയപ്പെടുന്ന മൂന്നാറിന്റെ മടിത്തട്ടിലുള്ള കള്ളിമാലി വ്യൂ പോയിന്റ്. മൂന്നാറിൽ നിന്ന് ഏകദേശം 28 കിലോമീറ്റർ സഞ്ചരിച്ചാൽ കള്ളിമാലിയിലെ ഈ പ്രകൃതി ഭംഗി നേരിൽ കാണാം. മലനിരകളുടെ നടുവിൽ തിളങ്ങുന്ന ഒരു കണ്ണാടി പോലെയാണ് കള്ളിമാലി വ്യൂ പോയിന്റ്. ഈ പ്രകൃതി ഭംഗി സഞ്ചാരികൾക്ക് ഒരു പുതിയ അനുഭൂതിയാണ് സമ്മാനിക്കുന്നത്.

പച്ചപ്പിനിടയിൽ പ്രകൃതിയുടെ സൗന്ദര്യത്തെ എടുത്തുകാണിക്കുന്ന നിരവധി പ്രത്യേകതകൾ ഈ വ്യൂ പോയിന്റിനുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സന്ധ്യാസമയത്ത് മലമുകളിൽ വീഴുന്ന സൂര്യകിരണങ്ങൾ. ആ കിരണങ്ങൾ മലനിരകളെ തഴുകിയിറങ്ങുന്നത് കാണാൻ തന്നെ പ്രത്യേക ഭംഗിയാണ്. പൊന്മുടി ഡാമിലെ ബോട്ടിങ് ഈ പ്രദേശത്തെ കൂടുതൽ ആകർഷകമാക്കുന്നു. മത്സ്യബന്ധനം നടത്തുന്ന ഗ്രാമീണരും ഇവിടത്തെ മറ്റൊരു സവിശേഷതയാണ്.

also read:ട്രെയിൻ എവിടെയെത്തി? അതോ ക്യാൻസൽ ചെയ്തോ? യാത്ര പ്ലാൻ ചെയ്തവർ അറിയാൻ

കള്ളിമാലി വ്യൂ പോയിന്റ് പോലെ തന്നെ മറ്റൊരു മനോഹരമായ സ്ഥലം കൂടി ഇവിടെയുണ്ട്. അതാണ് അമേരിക്കൻ കുന്ന്. എന്താണ് ഈ അമേരിക്കൻ കുന്നിന്റെ പ്രത്യേകത എന്നറിയാമോ? കുരുമുളക് കൃഷിക്ക് പ്രശസ്തമായ സ്ഥലമാണിത്. കുരുമുളകിൽ നിന്നുള്ള ലാഭം കാരണം ഇവിടം സമ്പന്നതയുടെ പ്രതീകമായിട്ടാണ് കാണുന്നത്.

അതുകൊണ്ടാണ് ഈ കുന്നിന് ‘അമേരിക്കൻ കുന്ന്’ എന്ന പേര് വന്നത്. വെള്ള പരവതാനി വിരിച്ചത് പോലെ തോന്നിക്കുന്ന കോടമഞ്ഞും, ഇലകളെയും പൂക്കളെയും തഴുകി കടന്നുപോകുന്ന ഇളംകാറ്റും എല്ലാം കൂടി കള്ളിമാലിയുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു.വ്യൂ പോയിന്റിന്റെ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടേയുള്ളൂ. അതിനാൽ സുരക്ഷാ സംവിധാനങ്ങളായ കൈവരികളോ പോലീസ് സാന്നിധ്യമോ ഇവിടെ ഇപ്പോൾ ഇല്ല. അതുകൊണ്ട് യാത്രക്കാർ തന്നെ അവരവരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ടൂറിസം വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News