വാലില്‍ പിടിച്ച യുവാവിനെ കൊത്താനാഞ്ഞ് ‘തലയില്ലാത്ത’ പാമ്പ്; വൈറലായി വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഒരു പഴയ വീഡിയോ ആണ്. തലയില്ലാത്ത ഒരു പാമ്പ് യുവാവിനെ കൊത്താനായി പോകുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. തല വേര്‍പ്പെട്ട നിലയില്‍ കിടക്കുന്ന പാമ്പിന്റെ വാലില്‍ പിടിക്കാന്‍ ശ്രമിക്കുമ്പോള്‍, പാമ്പ് പ്രതികരിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.

Also Read: നര്‍മ്മദാ നദിയുടെ മുകളിലൂടെ നടന്ന് സ്ത്രീ; ദേവിയെന്ന് ജനം

നാലുവര്‍ഷം മുന്‍പ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്. ദൃശ്യവുമായി ബന്ധപ്പെട്ട് നിരവധി കമന്റുകളാണ് വരുന്നത്. മസില്‍ മെമ്മറിയുടെ സഹായത്തോടെ സ്വയം പ്രതിരോധത്തിനാണ് പാമ്പ് ശ്രമിക്കുന്നത് എന്നതായിരുന്നു ചിലരുടെ കമന്റുകള്‍.

പാമ്പിന്റെ തല വെട്ടിമാറ്റിയതാണോ, അതോ അപകടത്തില്‍ തല വേര്‍പ്പെട്ടതാണോ എന്ന കാര്യം വ്യക്തമല്ല. ഇതിനോടകം നിരവധി പേരാണ് സോഷ്യല്‍മീഡിയകളിലൂടെ ഈ വീഡിയോ കണ്ടത്.

[web_stories title=”false” excerpt=”false” author=”false” date=”false” archive_link=”false” archive_link_label=”” circle_size=”150″ sharp_corners=”false” image_alignment=”left” number_of_columns=”1″ number_of_stories=”9″ order=”DESC” orderby=”post_date” view=”carousel” /]

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News