
സംസ്ഥാനത്ത് ഡോക്ടർമാരെ നിയമിക്കുന്നതിൽ ആരോഗ്യവകുപ്പിന്റെ ഗുരുതര അനാസ്ഥ. 395 ഡോക്ടർമാരുടെ നിയമനത്തിന് പി എസ് സി അഡ്വൈസ് നൽകിയിട്ടും തുടർനടപടി കൈക്കൊള്ളാതെ ആരോഗ്യവകുപ്പ്. ഡോക്ടർമാരുടെ നിയമനത്തിന് പിഎസ് സി അഡ്വൈസ് നൽകിയതിന്റെ രേഖ കൈരളി ന്യൂസിന് ലഭിച്ചു.
പല ആശുപത്രികളിലും ഡോക്ടർമാർ ഇല്ലാത്ത അവസ്ഥയാണ്. അസിസ്റ്റൻറ് സർജൻ, കാഷ്വൽ മെഡിക്കൽ ഓഫീസർ തസ്തികയിലേക്കാണ് പി എസ് സി അഡ്വൈസ് നൽകിയത്.
ഡോ. കെ ജെ റീന നിയമനത്തിന്റെ നടപടിക്രമങ്ങൾ ഡിഎച്ച്എസ് സ്ഥാനത്തുണ്ടായിരുന്നപ്പോൾ പൂർത്തിയാക്കിയിരുന്നു. എന്നാൽ അതിൽ തുടർനടപടി സ്വീകരിച്ചില്ല. പകർച്ചവ്യാധി നേരിടുന്നതിൽ ഡോക്ടർമാരുടെ കുറവ് വലിയ തിരിച്ചടിയാവുകയാണ് സംസ്ഥാനത്ത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

