
ഉറക്കം കിട്ടിയില്ലെങ്കിൽ അന്നത്തെ ദിവസം തന്നെ പലർക്കും പോക്കായിരിക്കും. ചിലർക്ക് രാത്രിയില്‍ ഉറങ്ങാതെ പകൽ കൂടുതൽ സമയം ഉറങ്ങുന്ന ശീലം ആയിരിക്കും ഉണ്ടാകുന്നത്. എന്നാൽ ഈ ഉറക്കം അത്ര നല്ലതല്ല കേട്ടോ.. പകൽ കൂടുതൽ സമയം ഉറങ്ങുന്നത് ശരീരത്തിന്‍റെ സ്വാഭാവിക പ്രവർത്തനങ്ങളെ തകരാറിലാക്കുമെന്നാണ് പഠനം പറയുന്നത്.
രാത്രിയിൽ ഉണർന്നിരിക്കുന്നത് ശരീരത്തിലെ ‘മെലറ്റോണിൻ’ എന്ന ഹോർമോണിന്‍റെ ഉത്പാദനത്തെ ബാധിക്കും. ഇത് ശരീരത്തിന്‍റെ സ്വാഭാവികമായ ഉറക്കചക്രത്തെ സാരമായി ബാധിക്കും. മെലറ്റോണിൻ എന്ന ഹോർമോൺ ഇരുട്ടത്താണ് ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നത്. രാത്രിയിൽ വെളിച്ചത്തിലിരുന്ന് ജോലി ചെയ്യുന്നതും മൊബൈൽ ഫോൺ പോലുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നതും ഈ ഹോർമോണിന്‍റെ ഉത്പാദനം കുറയ്ക്കാൻ കാരണമാകും. ഇത് ശരീരത്തിന്‍റെ ‘സ്ലീപ്പ്-വേക്ക് സൈക്കിൾ’ താളം തെറ്റിക്കുന്നു.
ALSO READ: ലൈറ്റ് ഇട്ടാലെ ഉറക്കം വരൂ എന്നുള്ളവർ സൂക്ഷിച്ചോ! ഹൃദയത്തിന് പണി കിട്ടുമെന്ന് പഠനങ്ങൾ
നമ്മുടെ ശരീരം സ്വയം റിപ്പയർ ചെയ്യുന്നതും പ്രധാനപ്പെട്ട ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നതും രാത്രിയിലാണ്. ഈ പ്രക്രിയകൾ പകൽ സമയത്ത് നടത്താൻ ശരീരത്തിനെ കൊണ്ട് സാധിക്കില്ല. രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവർ പോലും തുടർച്ചയായി രാത്രി ജോലി ചെയ്യാതെ കൃത്യമായ ഇടവേളകൾ എടുക്കേണ്ടത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഇല്ലെങ്കിൽ ഇത് നമ്മുടെ ആരോഗ്യത്തെ വളരെ മോശമായ രീതിയിൽ ആയിരിക്കും ബാധിക്കുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

