ഇത് അത് ആണോ ? മോഷണം പോയ കിറ്റ്കാറ്റ് കണ്ടെത്താന്‍ വഴിയുമായി നെസ്‌ലെ, സഹായമഭ്യ‌ർഥിച്ച് പോസ്റ്റ്

help-us-find-stolen-kitkat new post from nesle

ഈസ്റ്റർ പ്രമാണിച്ച് പുതുതായുണ്ടാക്കി പോളണ്ടിലേക്ക് കയറ്റിയയച്ച 12 ടൺ കിറ്റ്കാറ്റ് മോഷണം പോയ വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മധ്യ ഇറ്റലിയിലെ ഉത്പാദനകേന്ദ്രത്തിൽനിന്ന് പോളണ്ടിലേക്ക് ട്രക്കിൽ കൊണ്ടുപോകുംവഴിയാണ് മോഷണം നടന്നത്. സംഭവത്തെ കുറിച്ച് നെസ്‌ലെയുടെ പ്രസ്താവനകൾക്ക് മറുപടിയായി വിവിധ ബ്രാൻഡുകൾ തമാശ രൂപേണയുള്ള ‘ഔദ്യോഗിക പ്രസ്താവനകൾ’ പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ തങ്ങളുടെ നഷ്ടപ്പെട്ട കിറ്റ്കാറ്റുകൾ കണ്ടെത്താൻ നെസ്‌ലെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരിക്കുകയാണ്. ‘മറ്റ് ഔദ്യോഗിക പ്രസ്താവനകളോടുള്ള പ്രതികരണമായുള്ള ഔദ്യോഗിക പ്രസ്താവന’ എന്ന തലക്കെട്ടോടെയാണ് കുറിപ്പ്.

നഷ്ടപ്പെട്ട കിറ്റ്കാറ്റിന്റെ കാര്യത്തിലുള്ള നിങ്ങളുടെ സാന്ത്വനത്തിന് നന്ദി എന്നും ഇത് ഒരു ഏപ്രിൽ ഫൂൾ തമാശ അല്ല എന്നും പോസ്റ്റിൽ പറയുന്നു. മോഷ്ടിച്ചുകൊണ്ടുപോയ 12 ടണ്‍ കിറ്റ്കാറ്റ് എവിടെയാണ് ഉള്ളതെന്ന് ഞങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമുണ്ടെന്നും അതുകൊണ്ട്, ഒരു ‘സ്റ്റോളൻ കിറ്റ് കാറ്റ് ട്രാക്കർ’ ഉണ്ടാക്കിയിട്ടുണ്ട്, ഇതുവഴി നിങ്ങളുടെ കയ്യിലെത്തുന്ന കിറ്റ്കാറ്റ് മോഷ്ടിക്കപ്പെട്ട കൂട്ടത്തിൽപെട്ടതാണോ എന്ന് പരിശോധിക്കാൻ സഹായിക്കും എന്നും ഇവർ പോസ്റ്റ് വഴി വ്യക്തമാക്കുന്നു. ബയോയിൽ ഇതിനായുള്ള ലിങ്കും കമ്പനി ചേർത്തിട്ടുണ്ട്.

ഈ ലിങ്ക് തുറക്കുമ്പോൾ ‘സ്റ്റോളൻ കിറ്റ്കാറ്റ് ട്രാക്കർ’ എന്ന ഓപ്ഷൻ വരും. ഇതിൽ ക്ലിക്ക് ചെയ്യുക. 413,793 കിറ്റ് കാറ്റുകൾ മോഷ്ടിക്കപ്പെട്ടു. നിങ്ങളുടെ കിറ്റ്കാറ്റിന്റെ പിൻവശത്തെ എട്ടക്ക ബാച്ച് നമ്പർ നോക്കുക- എന്നാണ് അതിൽ എഴുതിയിട്ടുള്ളത്. ഇതനുസരിച്ച് ഉപഭോക്താക്കൾക്ക് അവരുടെ കിറ്റ്കാറ്റിന്റെ ബാച്ച് കോഡ് ഫോമിൽ ടൈപ്പ് ചെയ്ത് നൽകാം. അവരുടെ വെബ്‌സൈറ്റിലെ ട്രാക്കറിൽ നിങ്ങളുടെ കയ്യിലുള്ള ചോക്ലേറ്റിന്റെ ബാച്ച് നമ്പർ ടൈപ്പ് ചെയ്ത് കൊടുക്കുമ്പോൾ, സിസ്റ്റം ആ നമ്പർ കമ്പനിയുടെ ഡാറ്റാബേസിലുള്ള മോഷണം പോയ കിറ്റ്കാറ്റുകളുടെ നമ്പറുകളുമായി ഒത്തുനോക്കും.

ALSO READ: ചെഗുവേരയെ അധിക്ഷേപിച്ച് പോസ്റ്റുമായി കേരളത്തിലെ കോൺഗ്രസ്

നിങ്ങൾ നൽകിയ നമ്പറും കമ്പനിയുടെ പക്കലുള്ള മോഷ്ടിക്കപ്പെട്ട കിറ്റ്കാറ്റുകളുടെ നമ്പറുകളിൽ ഏതെങ്കിലുമൊന്നുമായി യോജിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ കയ്യിലുള്ളത് ആ മോഷണം പോയ കൂട്ടത്തിൽപ്പെട്ടതാണെന്ന് സിസ്റ്റം അറിയിക്കും. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. മോഷ്ടിക്കപ്പെട്ട കിറ്റ്കാറ്റ് ബാറുകള്‍ കരിഞ്ചന്തയിലൂടെ വില്‍ക്കാനാകും മോഷ്ടാക്കള്‍ ശ്രമിക്കുകയെന്ന് നെസ്ലെ കമ്പനി അറിയിച്ചിരുന്നു. ഇത് കണ്ടെത്താനാണ് പുതിയ നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News