ഇന്ത്യൻ വാഹന വിപണിയിലെ ഭീമന്മാരായ ടാറ്റ മോട്ടോർസ് തങ്ങളുടെ ഇലക്ട്രിക്ക് കാർ മോഡലുകൾക്ക് ജൂൺ മാസത്തിൽ വൻ വിലക്കിഴിവ് പ്രഖ്യാപിച്ചു. ഇന്ധന വിലയിലെ വർധനവിന്റെ പശ്ചാത്തലത്തിൽ വാഹന ഉപഭോക്താക്കളെ ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടാറ്റായുടെ പുതിയ നീക്കം.
Also Read: ഇന്നത്തെ കോടീശ്വരൻ നിങ്ങളാണോ? അറിയാം ധനലക്ഷ്മി ഭാഗ്യക്കുറി ഫലം
കമ്പനിയുടെ ആഡംബര കാർ മോഡലുകളിൽ ഒന്നായ ടാറ്റ കർവ് ഇവി എക്സ് മോഡലിനാണ് ഏറ്റവും വലിയ ഓഫർ പ്രഖ്യാപിച്ചിരിയ്ക്കുന്നത്. മോഡലിന് ഗ്രീൻ ബോണസ്, എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടെ 3.35 ലക്ഷം രൂപ വരെ ആണ് ഓഫർ. പുതിയതായി അവതരിപ്പിച്ച ഹാരിയറിന്റെ ഇലക്ട്രിക്ക് മോഡലിന് ലോയൽറ്റി ബോണസ്, എക്‌സ്‌ചേഞ്ച് ബോണസ്, സ്ക്രാപ്പേജ് ആനുകൂല്യം എന്നിവ ഉൾപ്പടെ 2.75 ലക്ഷം രൂപയോളം ഇളവ് ലഭിക്കും. ടാറ്റ പഞ്ച് ഇ.വി., ടാറ്റ ടിയാഗോ ഇ.വി. എന്നീ മോഡലുകൾക്ക് 1.45 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ ലഭ്യമാണ്. ടാറ്റ നെക്‌സൺ ഇവി-യ്ക്ക് 50,000 രൂപ വരെ ഇളവു lലഭിക്കും. അതേസമയം ജൂൺ മാസാവസാനം വരെ മാത്രമാണ് ഈ ഓഫറുകൾ ലഭ്യമാകുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

