ഇന്റലിജൻസ് ബ്യൂറോയുടെ ഭീകരാക്രമണ സാധ്യത മുന്നറിയിപ്പിന് പിന്നാലെ രാജ്യതലസ്ഥാനത്ത് അതീവ ജാഗ്രത. നഗരത്തിനകത്തും പുറത്തും പരിശോധനകൾ കർശനമാക്കി ദില്ലി പൊലീസ്. ഐ ഇ ഡി സ്‌ഫോടനങ്ങൾക്ക് സാധ്യത എന്ന ഇൻ്റലിജൻസ് വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. തന്ത്രപ്രധാന മേഖലകളും തിരക്കേറിയ ഇടങ്ങളും സുരക്ഷാ വലയത്തിലാണ്.
ദീൻ ദയാൽ ഉപാധ്യായ മാർഗിലെ ബിജെപി ആസ്ഥാനത്തും സമീപത്തെ സർക്കാർ സ്ഥാപനങ്ങളിലും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ടെന്നും കൂടുതൽ സായുധ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും ബാരിക്കേഡുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും വാഹന പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
സർക്കാർ കെട്ടിടങ്ങള്‍, രാഷ്ട്രീയ പാർട്ടി ഓഫീസുകള്‍, തിരക്കേറിയ മാർക്കറ്റുകള്‍ എന്നിവിടങ്ങളിലെല്ലം കർശന പരിശോധന തുടരുകയാണ്. സംശയാസ്പദമായ സാഹചര്യത്തിൽ എന്ത് കണ്ടാലും ഉടൻ തന്നെ അധികൃതരെ അറിയിക്കണമെന്ന് പൊലീസിനും സുരക്ഷാസേനയ്ക്കും നിർദേശമുണ്ട്. പഹൽഗാം ആക്രമണത്തിന് പിന്നാലെ ഡൽഹിയിൽ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന് പിന്നാലെയാണ് പരിശോധന കർശനമാക്കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

