നിതിൻ രാജിൻ്റെ മരണം; ഡോക്ടർ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി

Dr. M.K. Ram Still Absconding
ദന്തല്‍ കോളജ്  വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദിയായ ഡോക്ടർ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ഹൈക്കോടതിയും സുപ്രീംകോടതിയും   മുന്‍കൂര്‍ ജാമ്യം നിഷേധിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.
പോലീസിന് രണ്ട് നീതിയാണ് എന്നും റാമിനെ അറസ്റ്റ് ചെയ്യാൻ പോലീസിന് കൈ വിറയ്ക്കുകയാണെന്നും കോടതി വിമർശിച്ചു.  കൈ വിറക്കുന്ന പോലീസിന് എങ്ങനെ നീതി നടപ്പാക്കാൻ കഴിയും എന്നും കോടതി. ചോദിച്ചു ഹൈക്കോടതിയുടെ അത്യപ്തി  അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കാൻ സർക്കാർ അഭിഭാഷകന് ജസ്റ്റിസ് എ ബദറുദ്ധീൻ നിർദ്ദേശം നൽകി. മറ്റൊരു കേസ് പരിഗണിക്കവെയാണ് നിധിൻ രാജ് വിഷയത്തിൽ കോടതി പ്രതികരിച്ചത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News