‘തിരുത്തിയ വാര്‍ത്തയും മാപ്പപേക്ഷയും പ്രസിദ്ധീകരിക്കണം’; ഡിജിറ്റൽ റീ സർവേ ഉപകരണങ്ങൾ വാങ്ങിയതിൽ കെ രാജനെതിരെ അന്വേഷണമെന്ന ദീപികയുടെ വ്യാജപ്രചാരണത്തിനെതിരെ ഹൈക്കോടതി

kerala-high-court

ഡിജിറ്റൽ റീ സർവേ ഉപകരണങ്ങൾ വാങ്ങിയതിൽ കെ രാജനെതിരെ അന്വേഷണമെന്ന ദീപികയുടെ വ്യാജപ്രചാരണത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മന്ത്രി കെ രാജനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ്  വ്യക്തമാക്കി. തിരുത്തിയ വാര്‍ത്തയും  മാപ്പപേക്ഷയും ദിനപത്രത്തിൻ്റെ ഒന്നാം പേജില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹര്‍ജിക്കാരനായ ഷാജി ജെ കോടങ്കണ്ടത്തിനോട്  ഹൈക്കോടതി നിർദേശിച്ചു.

ഹൈക്കോടതിയുടെ ഉത്തരവിനെ മനപൂര്‍വം വളച്ചൊടിച്ചെന്നും ഇല്ലാത്ത ഉത്തരവിനെ ഉണ്ടെന്ന രീതിയില്‍ അവതരിപ്പിച്ചുവെന്നും ഡിവിഷൻ ബെഞ്ച്  വിമര്‍ശിച്ചു. ഇത് നീതി നിര്‍വഹണത്തില്‍ ഇടപെടലാണെന്നും കോടതിയുടെ ഉത്തരവില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ALSO READ: ‘പ്രത്യക്ഷമായും പരോക്ഷമായും ബിജെപിയെ വളർത്തുന്നവരാണ് കേരളത്തിൽ വന്നു കളവു പറയുന്നത്; രാഹുൽ ഗാന്ധിയുടെ ബിജെപി-സിപിഐഎം ഡീൽ ആരോപണത്തിൽ പ്രതികരിച്ച് എംഎ ബേബി

ഇടക്കാല ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ചെന്ന് ഷാജി ജെ കോടങ്കണ്ടത്ത് ദീപിക ദിനപത്രത്തിലൂടെ അറിയിക്കണമെന്ന് കോടതി പറഞ്ഞു. തിരുത്തിയ വാര്‍ത്തയും മാപ്പപേക്ഷയും ഒന്നാം പേജില്‍ തന്നെ പ്രസിദ്ധീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ദീപിക എഡിറ്ററുടെ മാപ്പപേക്ഷ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News