സി എം ആര്‍ എല്‍ – എക്‌സാലോജിക് കരാര്‍: മാത്യു കുഴല്‍നാടന് തിരിച്ചടി; വിജിലന്‍സ് അന്വേഷണമില്ല, മുഖ്യമന്ത്രിക്കെതിരെയും അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സി എം ആര്‍ എല്‍ – എക്‌സാലോജിക് കരാറില്‍ മാത്യു കുഴല്‍നാടന് തിരിച്ചടി. വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി അറിയിച്ചു. മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളിയ ഹൈക്കോടതി മുഖ്യമന്ത്രിക്കെതിരെയും അന്വേഷണം വേണ്ടെന്ന് വ്യക്തമാക്കി.

സിഎംആർഎൽ–എക്‌സാലോജിക്‌ വിഷയത്തിൽ വിജിലൻസ്‌ അന്വേഷണം ആവശ്യപ്പെട്ട്‌ കോൺഗ്രസ്‌ എംഎൽഎ മാത്യു കുഴൽനാടനും ഗിരീഷ്‌ ബാബു എന്നയാളും നല്‍കിയ ഹർജിയാണ് ഹൈക്കോടതി തളളിയത്. ജസ്റ്റിസ്‌ കെ ബാബുവിന്റേതാണ്‌ ഉത്തരവ്‌. നേരത്തെ വിജിലൻസ്‌ കോടതിയും ഈ ആവശ്യം തള്ളിയിരുന്നു. ഇതിനെതിരെയാണ്‌ ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്‌.

വിഷയത്തില്‍ പ്രതിപക്ഷം പൊളിഞ്ഞെന്ന് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചു. ഇതുപോലുള്ള നുണപ്രചാരണമാണ് പ്രതിപക്ഷം നടത്തുന്നത്. ഒന്ന് തീരുമ്പോള്‍ അടുത്ത പ്രചാരണവുമായി വരും. എല്ലാം മാധ്യമങ്ങളില്‍ നിലനിര്‍ത്താന്‍ മാത്രമാണ്. കോടതിയില്‍ ഒന്നും നിലനില്‍ക്കില്ല എന്നും മന്ത്രി എം ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

സിപിഐഎമ്മിന് ആശ്വാസം എന്നാണ് മാധ്യമങ്ങളില്‍ എഴുതിക്കാണിക്കുന്നത്. എന്നാല്‍ പ്രതിപക്ഷം പൊളിഞ്ഞു എന്നാണ് മാധ്യമങ്ങള്‍ എഴുതി കാണിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളിയ ഹൈക്കോടതി മുഖ്യമന്ത്രിക്കെതിരെയും അന്വേഷണം വേണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

സിഎംആര്‍എല്‍-എക്സാലോജിക് വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടനും ഗിരീഷ് ബാബു എന്നയാളും നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തളളിയത്. ജസ്റ്റിസ് കെ ബാബുവിന്റേതാണ് ഉത്തരവ്. നേരത്തെ വിജിലന്‍സ് കോടതിയും ഈ ആവശ്യം തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News