ഹോണ്ട ആക്ടീവ ഇയുടെ കുഞ്ഞനിയൻ; അറിയാം QC1 ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ വിശേഷങ്ങൾ

Honda QC1

ആക്ടിവയുടെ ഇലക്ട്രിക്ക് പതിപ്പ് അവതരിപ്പിക്കുന്നതിനൊപ്പം ഹോണ്ട ഒരു കുഞ്ഞൻ പതിപ്പു കൂടി അവതരിപ്പിച്ചിരുന്നു അതാണ് QC1. 90,000 രൂപയാണ് വാഹനത്തിന്റെ പ്രാരംഭവില. ഒറ്റ ചാർജിൽ 80 കിലോമീറ്റർ റേഞ്ചാണ് വാഹനത്തിന് കമ്പനി വാ​ഗ്ദാനം ചെയ്യുന്നത്. ആക്ടീവയിൽ ഊരി മാറ്റാവുന്ന ബാറ്ററിയാണ് ഉള്ളതെങ്കിൽ അതിൽ നിന്നും വ്യത്യസ്തമായി ഫിക്‌സഡ് ബാറ്ററിയാണ് QC1ന് ഹോണ്ട നൽകിയിരിക്കുന്നത്.

ലുക്കിന്റെ കാര്യത്തിലേക്ക് വരുകയാണെങ്കിൽ ആക്ടീവ e-യിലേതിന് സമാനമായ ഹെഡ്‌ലൈറ്റ് ആണ് ഇതിനും നൽകിയിരിക്കുന്നത്. എന്നാൽ ഹാൻഡിൽബാറിൽ DRL ഒഴിവാക്കിയിട്ടുണ്ട്.

Also Read: പുതിയ അവതാരങ്ങളെ ഇന്ത്യൻ വിപണി വിപണിയിലിറക്കാൻ നിസാൻ; എത്തുന്നത് എംപിവിയും എസ് യു വിയും

1.5kWh ബാറ്ററി പായ്ക്കാണ് QC1ന് ഉള്ളത്. ഒറ്റ ചാർജിൽ 80km റേഞ്ചാണ് വാ​ഗ്ദാനം ചെയ്യുന്നത്. 0-80 ശതമാനം മുതൽ 4 മണിക്കൂർ 30 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാൻ കഴിയും, അതേസമയം ഫുൾ ചാർജ്ജ് ചെയ്യുന്നതിന് വേണ്ടി 6 മണിക്കൂറും 50 മിനിറ്റും എടുക്കും. 2.4 ബിഎച്ച്പി പവർ നൽകുന്ന ഇൻ-വീൽ മോട്ടോറാണ് വാഹനത്തിന് നൽകിയിരിക്കുന്നത്.

ഇത് കൂടാതെയുള്ള മറ്റ് ഫീച്ചറുകൾ 5 ഇഞ്ച് എൽസിഡി ഡിസ്പ്ലേ, യുഎസ്‌ബി ടൈപ്പ്-സി ചാർജിങ് പോർട്ട്, 26 ലിറ്റർ ബൂട്ട് സ്റ്റോറേജ് സ്‌പേസ് എന്നിവയാണ്. 3 വർഷത്തെ അല്ലെങ്കിൽ 50,000 കിലോമീറ്റർ പരിധിയിൽ വാറൻ്റിയും വാഹനത്തിന് കമ്പനി വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News