
ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ക്ക് ഇനി മുതല്‍ പുതിയ സോഫ്റ്റ്‌വെയര്‍. കോട്ടയത്ത് നടന്ന ചടങ്ങില്‍ മന്ത്രി വി എന്‍ വാസവന്‍ പുതിയ സോഫ്റ്റ്‌വെയര്‍ ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ നിയമനത്തിനുള്ള നടപടികള്‍ക്ക് പുതിയ സോഫ്റ്റ്‌വെയര്‍ വഴി തുടക്കം കുറിച്ചതായി മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകളിലേയ്ക്കുള്ള നിയമനങ്ങള്‍ ഇനി മുതല്‍ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ പുതിയ സോഫ്റ്റ്‌വെയര്‍ വഴിയാവും നടക്കുക. ആദ്യം ഘട്ടം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ 38 തസ്തികകളിലായി നാനൂറ് ഒഴിവുകളിലേക്കുള്ള നിയമനത്തിനുള്ള നടപടികള്‍ക്ക് പുതിയ സോഫ്റ്റ്‌വെയര്‍ വഴി തുടക്കം കുറിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.
ALSO READ: എമ്പുരാനെതിരെ ബിജെപി കോര്‍ കമ്മിറ്റി; സെന്‍സര്‍ ബോര്‍ഡിലെ ആര്‍എസ്എസ് നോമിനികള്‍ക്ക് വിമര്‍ശനം
സംസ്ഥാനത്തെ അഞ്ചു ദേവസ്വം ബോര്‍ഡുകളിലേയ്ക്കുമുള്ള നിയമനത്തിനുള്ള ഏജന്‍സിയാണ് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ്. സര്‍ക്കാര്‍ ഏജന്‍സിയായ സിഡിറ്റാണ് സോഫ്റ്റ്വേര്‍ തയാറാക്കിയിട്ടുള്ളത്. ചടങ്ങില്‍ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ കെ വി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ജോണ്‍ വി സാമുവല്‍ മുഖ്യപ്രഭാഷണം നടത്തി

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here