ഉപ്പുമാവിൽ ഒരു വെറൈറ്റിയായാലോ; ഓട്സ് കൊണ്ട് ഇതൊന്നു ട്രൈ ചെയ്യൂ

OATS UPMA

പ്രഭാത ഭക്ഷണത്തിൽ മലയാളികൾ പുലർത്തുന്ന വൈവിധ്യവും മറ്റാർക്കുമില്ല. ഒരു വിഭവം തന്നെ നൂറു രീതികളിൽ പരീക്ഷിക്കുന്നവരും കുറവല്ല. പലരുടെയും പ്രിയപ്പെട്ട വിഭവമാണ് ഉപ്പുമാവ്. എന്നാൽ, ഓട്സ് കൊണ്ടുള്ള ഉപ്പുമാവ് ഒന്ന് പരീക്ഷിച്ചാലോ

ഓട്സ് ഉപ്പുമാവ് ഉണ്ടാക്കുന്നതിനുള്ള ചേരുവകൾ:

ഓട്സ്: 1/2കപ്പ്

സബോള: 1 എണ്ണം

തക്കാളി : 1ചെറുത്

പച്ചമുളക് :3 എണ്ണം

ഇഞ്ചി : 1 ചെറിയ കഷ്ണം

ഉപ്പ് : ആവശ്യത്തിന്

കടുക് :(1/2 ടീ സ്പൂൺ)

കറിവേപ്പില : ആവശ്യത്തിന്

വെള്ളം,വെളിച്ചെണ്ണ : ആവശ്യത്തിന്

Also read; യാ മോനേ… എന്നാ രുചിയാ; ഉച്ചക്ക് കൊറിയന്‍ പോപ്‌കോണ്‍ ചിക്കന്‍ ആയാലോ

തയ്യാറാകുന്ന വിധം :

ആദ്യം തന്നെ ഒരു പാനിൽ ഓട്സ് വറുക്കുക. പിന്നീട് കുറച്ചു വെളിച്ചെണ്ണയിൽ കടുക് പൊട്ടിച്ചു അതിലേക്ക് സബോള അരിഞ്ഞതും പച്ചമുളക് ഇഞ്ചി തക്കാളി എന്നിവ നല്ലവണ്ണം വഴറ്റുക. അതിലേക്ക് കുറച്ചു വെള്ളമൊഴിച്ചു ഉപ്പും ചേർത്തു തിളപ്പിക്കുക. തിളച്ചു കഴിഞ്ഞാൽ അതിലേക് വറുത്തുവെച്ച ഓട്സ് ഇട്ടു നല്ലവണ്ണം ഇളക്കി വാങ്ങിവെക്കുക. വളരെ ഹെല്‍ത്തിയും സ്വാദിഷ്ടവുമായ ഓട്സ് ഉപ്പുമാവ് റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News