ഉള്ളി അരിയുമ്പോൾ ഇനി കണ്ണീർ വരില്ല; ഈ ട്രിക്കുകൾ അറിഞ്ഞ് വച്ചോളൂ

CHOPPING ONION

അടുക്കളയിൽ കയറി എന്തെങ്കിലുമൊക്കെ ഉണ്ടാക്കാൻ ഒരുങ്ങുന്ന പലരെയും മടുപ്പിക്കുന്നത് പാത്രം കഴുകലും പച്ചക്കറി അരിയലും ആയിരിക്കും. ഇനി കുറച്ചു ഉള്ളി എങ്ങാനും ആണെങ്കിലും ആ വഴി പോലും പിന്നെ ആരും പോകില്ല, ഉള്ളി അരിയുമ്പോള്‍ കണ്ണീർ വരുന്നത് ആണ് എല്ലാവരുടെയും പ്രശ്നം. ഇനി ഇതൊക്കെ സഹിച്ച് ഇത് അരിഞ്ഞേ പറ്റൂ.. എങ്കിൽ ഉള്ളി അരിയുമ്പോൾ കണ്ണീർ വരാതിരിക്കാൻ ചില ട്രിക്കുകൾ കൂടി അറിഞ്ഞ് വച്ചോളൂ

ഉള്ളി അരിയുന്നതിന് മുന്‍പ് ഏകദേശം 30 മിനിറ്റ് ഫ്രീസറില്‍ വയ്ക്കുക. കാരണം തണുത്തിരിക്കുമ്പോള്‍ രാസ പ്രവര്‍ത്തനത്തിന് കാരണമാകുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തനം മന്ദഗതിയിലാക്കും.

മൂര്‍ച്ചയുള്ള കത്തി ഉപയോഗിക്കുമ്പോള്‍ അത് സൂക്ഷ്മമായി എളുപ്പത്തില്‍ അരിയാനും, അത് രാസ പ്രക്രിയ കുറയ്ക്കുകയും ചെയ്യുന്നു. മൂര്‍ച്ചയില്ലാത്ത കത്തി ഉള്ളിയുടെ കോശങ്ങളെ തകര്‍ക്കുന്നു. ഇത് കൂടുതല്‍ എന്‍സൈമുകളും സള്‍ഫ്യൂരിക് സംയുക്തങ്ങളും പുറത്തുവിടാന്‍ കാരണമാകുന്നു. ഇത് മൂലമാണ് കണ്ണുകളില്‍ നിന്ന് വെള്ളം വരുന്നത്.

ALSO READ: ബർഗർ കഴിക്കാൻ ഇനി കടകൾ അന്വേഷിച്ച് നടക്കേണ്ട; കിടിലൻ രുചിയിൽ വീട്ടിലുണ്ടാക്കാം

കട്ടിംഗ് ബോര്‍ഡില്‍ ഒരു തുള്ളി നാരങ്ങാനീരോ വിനാഗിരിയോ പുരട്ടിയ ശേഷം അരിഞ്ഞാല്‍ കട്ടിംഗ് ബോര്‍ഡിലെ PH മാറ്റാന്‍ കഴിയും. ഇത് എന്‍സൈം പ്രവര്‍ത്തനത്തെ തടസപ്പെടുത്തുകയും ഉളളിയുടെ പ്രതിപ്രവര്‍ത്തനം കുറയ്ക്കുകയും ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News