ചാമ്പ്യൻസ് ട്രോഫിയിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ ചാമ്പ്യന്മാർ. ദുബായിൽ ഞായറാഴ്ച നടന്ന ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ വരുൺ ചക്രവർത്തി അഞ്ച് വിക്കറ്റ് വീഴ്ത്തിയതോടെ ഇന്ത്യ ന്യൂസിലൻഡിനെ 44 റൺസിന് പരാജയപ്പെടുത്തി. ആദ്യ മത്സരത്തിൽ ബംഗ്ളാദേശിനെയും രണ്ടാം മത്സരത്തിൽ പാകിസ്ഥാനെയും തകർത്ത ഇന്ത്യൻ ടീം ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ കരുത്തരായ ന്യൂസിലാൻഡിനെയാണ് നേരിട്ടത്. ഇന്ത്യ തോൽപ്പിച്ച രണ്ട് ടീമുകളേയും കീഴടക്കിയ ന്യൂസിലാൻഡിനെയാണ് ഇന്ത്യ ഇപ്പോൾ വീഴ്ത്തിയിരിക്കുന്നത്.
ALSO READ: രഞ്ജിട്രോഫി: ടീമിന് വൻ വരവേൽപ്പ് നൽകാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ
രണ്ടാം സെമിഫൈനലില്‍ ന്യൂസീലന്‍ഡ് ദക്ഷിണാഫ്രിക്കയെ നേരിടും. ടൂർണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരങ്ങളും വിജയിച്ച ഏക ടീമാണ് ഇന്ത്യ. ശ്രേയസ് അയ്യരാണ് തുടക്കം തകര്‍ന്ന ഇന്ത്യയെ രക്ഷിച്ച് ആദ്യം സ്കോറുയര്‍ത്തിയത്. അക്ഷർ പട്ടേൽ 61 പന്തിൽ 42 റൺസെടുത്തു പുറത്തായി. 45 പന്തുകൾ നേരിട്ട ഹാർദിക് പാണ്ഡ്യ 45 റൺസെടുത്തു. രോഹിത് ശർമ (17 പന്തിൽ 15), ശുഭ്മൻ ഗിൽ (രണ്ട്), വിരാട് കോലി (14 പന്തിൽ 11), കെ.എൽ. രാഹുൽ (29 പന്തിൽ 23), രവീന്ദ്ര ജഡേജ (20 പന്തിൽ 16) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സ്കോറുകള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

