വയനാട്ടില്‍ ആദിവാസി മേഖല കേന്ദ്രീകരിച്ച് ‘മെന്‍സ്ട്രല്‍ ഹെല്‍ത്ത് കിറ്റ്’ പരീക്ഷണത്തിന് നീക്കം; അന്വേഷിക്കാൻ മന്ത്രിയുടെ നിർദേശം

health-trail-adivasi-wayanad

വയനാട്ടില്‍ ആദിവാസി മേഖല കേന്ദ്രീകരിച്ച് അനുമതിയില്ലാതെ ആരോഗ്യപരീക്ഷണം. മാനന്തവാടി മേഖലയിലെ ആദിവാസി ഊരുകളിലാണ് ‘മെന്‍സ്ട്രല്‍ ഹെല്‍ത്ത് കിറ്റ്’ പരീക്ഷിക്കാന്‍ നീക്കം ഉണ്ടായത്. യു എസ് എ ആസ്ഥാനമായ ബയോമെഡിക്കല്‍ ലാബ് ആണ് പരീക്ഷണം നടത്തുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടര്‍ക്കും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

മാര്‍ച്ച് 20 മുതല്‍ 22 വരെ സംഘടിപ്പിച്ച സെമിനാറിന് ശേഷമാണ് യു എസ് എ ആസ്ഥാനമായ ബയോമെഡിക്കല്‍ ലാബിന്റെ പരീക്ഷണം മാനന്തവാടി മേഖലയിലെ ആദിവാസി ഊരുകളില്‍ നടന്നത്. മെന്‍സ്ട്രല്‍ ഹെല്‍ത്ത് കിറ്റ് പരീക്ഷിക്കാനാണ് നീക്കം ഉണ്ടായത്. യു എസ് എ ആസ്ഥാനമായ ബയോമെഡിക്കല്‍ ലാബ് ആണ് പരീക്ഷണം നടത്തിയത്. ഇതിനായി വയനാട് എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളെയും ഉപയോഗിച്ചു.

Read Also: കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യത്തില്‍ ഉറപ്പു നല്‍കാത്ത കേന്ദ്ര ആരോഗ്യമന്ത്രി: രാജ്യസഭയില്‍ പ്രതിഷേധമുയര്‍ത്തി ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

വിരലില്‍ അണിയാവുന്ന ഇലക്ട്രോണിക്‌സ് ഉപകരണം വിദ്യാര്‍ഥികള്‍ക്ക് നല്‍കുകയായിരുന്നു. ആര്‍ത്തവ സൈക്കിള്‍ സംബന്ധമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഉപകരണമാണ് എന്നാണ് സൂചന. ആരോഗ്യവകുപ്പിന്റെ അനുമതിയില്ലാതെയാണ് ഉപകരണ പരീക്ഷണം നടത്തിയത്. ഇത് സംബന്ധിച്ച് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോർജ് നിര്‍ദേശിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടര്‍ക്കും ആണ്‌ നിര്‍ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News