പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര സർക്കാർ വിളിച്ചുചേർത്ത നിർണായക സർവകക്ഷി യോഗം സമാപിച്ചു. ഒരു മണിക്കൂറും 45 മിനിറ്റും നീണ്ടുനിന്ന യോഗമാണ് നടന്നത്. പശ്ചിമേഷ്യൻ മേഖലയിലെ സാഹചര്യങ്ങളാണ് വിശകലനം ചെയ്തത്.
Also read: രാഷ്ട്രീയ പാപ്പരത്തം മറയ്ക്കാൻ അധിക്ഷേപവും വ്യക്തിഹത്യയും ആയുധമാക്കുന്ന യുഡിഎഫ്
രാജ്യത്തിന്റെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിന് കൂടുതൽ ഊർജ ഉറവിടങ്ങൾ ആവശ്യമാണെന്നത് യോഗത്തിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് വേണ്ടിയുള്ള നയതന്ത്ര ശ്രമങ്ങൾ ഊർജിതമായി തുടരുകയാണ്. സംഘർഷ പശ്ചാത്തലത്തിലും രാജ്യത്തെ എണ്ണ ലഭ്യതയെ ബാധിക്കാത്ത രീതിയിൽ കൂടുതൽ കപ്പലുകൾ എണ്ണയുമായി ഉടൻ എത്തുമെന്നും സർക്കാർ അറിയിച്ചു.
ഇപ്പോഴുള്ള സാഹചര്യം നിയന്ത്രണ വിധേയമാണെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര സർക്കാർ സർവകക്ഷി യോഗത്തിൽ ഉറപ്പുനൽകി. പ്രതിസന്ധി പരിഹരിക്കുന്നതിനായി കൂടുതൽ രാജ്യങ്ങളുമായി കേന്ദ്രം നിരന്തരം ആശയവിനിമയം നടത്തിവരികയാണ്. ഭാഗമായി വരും ദിവസങ്ങളിൽ 5 കപ്പലുകളിൽ കൂടി എണ്ണ എത്തുമെന്നും കേന്ദ്രം യോഗത്തെ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

