
അടുത്തവർഷം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ സാധ്യത പട്ടിക ബിസിസിഐ തയ്യാറാക്കി കഴിഞ്ഞെന്നു എന്ന് റിപ്പോർട്ട്. ഏകദേശം 20 പേരുകൾ അടങ്ങുന്ന പട്ടികയിലെ താരങ്ങളുടെ ഈ ഐപിഎൽ സീസണിലെ പ്രകടനം നിരീക്ഷിച്ചു അവസാന സ്‌ക്വാഡിനെ കണ്ടെത്തുമെന്നാണ് റിപ്പോർട്ട്.
അജിത് അഗർകറിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് താരങ്ങളുടെ പ്രകടനം വിലയിരുത്തുന്നത്. യുവതാരങ്ങളെ കൂടാതെ സീനിയർ താരങ്ങളായ രോഹിത് ശർമ്മയും വിരാട് കോഹിലിയും സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുമെന്നാണ് റിപ്പോർട്ട്. ഏകദിന ഫോർമാറ്റ് മാത്രം അന്താരാഷ്ട്ര തലത്തിൽ കളിയ്ക്കുന്ന ഇരുവരുടെയും ഭാവിയ്ക്ക് ലീഗിലെ പ്രകടനം നിർണ്ണായകമാകുമെന്നാണ് റിപ്പോർട്ട്.
Also read: ഷഹീൻ അഫ്രിദി പാകിസ്ഥാൻ ടീമിൽ ഇടം അർഹിക്കുന്നില്ല; പൊട്ടിത്തെറിച്ച് മുൻ നായകൻ
അടുത്ത വർഷം ദക്ഷിണാഫ്രിക്ക, സിംബാബ്‌വേ, നമീബിയ എന്നിവിടങ്ങളിലാണ് ഏകദിന ലോകകപ്പ് നടത്തുന്നത്. സ്വന്തം മണ്ണിൽ നടന്ന 2023 ലെ ലോകകപ്പിന്റെ ഫൈനലിൽ കാലിടറിയ ഇന്ത്യയ്ക്ക് ഇത്തവണ കിരീടത്തിൽ കുറഞ്ഞ ഒരു ലക്‌ഷ്യം ഇല്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

