
ഇന്ത്യയും അമേരിക്കയുമായി ധാരണയാകുവാന്‍ പോകുന്ന സ്വതന്ത്ര വ്യാപാര കരാര്‍ കേരളത്തിലെ ക്ഷീര കര്‍ഷകര്‍ക്കും സഹകരണ പ്രസ്ഥാനങ്ങള്‍ക്കും ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങള്‍ തടയുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് സമര്‍പ്പിച്ച നിവേദനത്തില്‍ മന്ത്രി ജെ ചിഞ്ചു റാണി ആവശ്യപ്പെട്ടു.
ALSO READ: ഏത് കാര്യത്തിലും ഉദ്യോഗസ്ഥർക്ക് സമയബന്ധിതമായി തീരുമാനമെടുക്കാൻ കഴിയണം: മുഖ്യമന്ത്രി പിണറായി വിജയൻ
ലോകത്തില്‍ ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമായ ഇന്ത്യയിലെ സാധാരണക്കാരായ ക്ഷീര കര്‍ഷകരെ ദോഷകരമായി ബാധിക്കുന്ന ഒരുപാട് വ്യവസ്ഥകള്‍ നിര്‍ദ്ദഷ്ട സ്വതന്ത്ര വ്യാപാര കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ നാമമാത്ര ക്ഷീരകര്‍ഷകരെയും ക്ഷീരസഹകരണ സംഘങ്ങളെയും ആയിരിക്കും ഈ കരാര്‍ നേരിട്ട് ബാധിക്കുക. ക്ഷീര മേഖല കേരളത്തിലെ നിരവധി കര്‍ഷകരുടെ ജീവനോപാധി കൂടിയാണ്. പാശ്ചാത്യ ഡയറി ഫാമുകളിലെ മികച്ച സാങ്കേതികവിദ്യയുടെ ഫലമായി കുറഞ്ഞ നിരക്കില്‍ ലദ്യമാകുന്ന ക്ഷീരോല്‍പ്പന്നങ്ങളുടെ നികുതിയില്‍ ഇളവ് നല്‍കുകയും ചെയ്തു ഇന്ത്യയിലെ വിപണിയില്‍ വിപണനത്തിന് തയ്യാറാകുമ്പോള്‍ നമ്മുടെ ക്ഷീര മേഖലയുടെ തകര്‍ച്ച ആസന്നമാകും.
അമേരിക്കന്‍ പാല്‍ ഉത്പന്നങ്ങളില്‍ കൃത്രിമ വളര്‍ച്ചാ ഹോര്‍മോണുകള്‍ ഉപയോഗിക്കുന്നതും, ഭക്ഷണസംസ്‌കാരത്തില്‍ അതിനോടുള്ള എതിര്‍പ്പ് കേരളത്തില്‍ വലിയതോതില്‍ നിലനില്‍ക്കുന്നതും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലുള്ള പോഷകച്ചെലവുകളും കാലാവസ്ഥാ മാറ്റം പോലുള്ള വെല്ലുവിളികളും നേരിടുന്ന ഈ മേഖലയിലേക്ക് വിദേശ മത്സരം കൊണ്ടുവരുന്നത് ആകെ തകര്‍ക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിക്കുന്നു.
പ്രസ്തുത നടപടിയില്‍ നിന്നും പിന്‍വാങ്ങുകയോ അല്ലെങ്കില്‍, കര്‍ശനമായ അണുബാധ നിയന്ത്രണ മാനദണ്ഡങ്ങളും ഉപഭോക്തൃ പരിഗണനകളും ഉള്‍പ്പെടുത്തി മാത്രമേ ഇളവുകള്‍ പരിഗണിക്കാവൂവെന്നും, കേന്ദ്ര സര്‍ക്കാര്‍ ഇത്തരം വിഷയങ്ങളില്‍ സംസ്ഥാനങ്ങളുടെ പ്രത്യേകതകള്‍ കണക്കിലെടുക്കുമെന്നും പ്രതീക്ഷിക്കുന്നതായി കത്തില്‍ വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here