കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ക്കിടെ വെട്ടിലായി കോണ്‍ഗ്രസ്. പാര്‍ട്ടിയിലെ ആഭ്യന്തര കാര്യങ്ങളില്‍ അതൃപ്തി പ്രകടിപ്പിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എ ബി ആര്‍ പാട്ടീലിന്റെ ഫോണ്‍ സംഭാഷണത്തിന്റെ വിഡിയോ ആണ് പുറത്തായത്.
സിദ്ധരാമയ്യ മുഖ്യമന്ത്രി ആകുന്നതില്‍ പ്രധാന പങ്കു തന്റേതാണെന്നും സിദ്ധരാമയ്യക്ക് ലോട്ടറി അടിച്ചതാണെന്നും പാട്ടീല്‍ പറയുന്നത് വിഡിയോയില്‍ കാണാം. കൂടാതെ മുഖ്യമന്ത്രി സിദ്ധരാമയ്യയെ സോണിയ ഗാന്ധിക്ക് പരിചയപ്പെടുത്തിയത് താനാണ്. സിദ്ധരാമയ്യക്ക് ഭാഗ്യമുണ്ടായിരുന്നത് കൊണ്ടാണ് ഈ നിലയിലെത്തിയത്.എന്നാല്‍ രാഷ്ട്രീയ യാത്രക്ക് സമാനമായ ഭാഗ്യമില്ലെന്നും പാട്ടീല്‍ പറയുന്നുണ്ട്.
Also read- വ്യാജ വിദ്യാര്‍ഥി ചമഞ്ഞ് ഐഐടി ബോംബെയില്‍ 14 ദിവസം; സൃഷ്ടിച്ചത് 21 ഇമെയില്‍ ഐഡികള്‍
പാര്‍ട്ടി നേതൃത്വത്തില്‍ തനിക്ക് പിന്തുണയില്ലെന്ന് കാണിക്കാന്‍ ഞങ്ങള്‍ക്ക് ഗോഡ്ഫാദറും പിതാവും ഇല്ലെന്നും പാട്ടീല്‍ പറയുന്നു. ഭവനവകുപ്പില്‍ നടക്കുന്ന അഴിമതിയെക്കുറിച്ച് ബി.ആര്‍. പാട്ടീല്‍ പറയുന്ന ഫോണ്‍ സംഭാഷണം ഈ അടുത്തായി പുറത്തുവന്നിരുന്നു.
ಸಿದ್ದು ಗ್ರಹಚಾರ ಚನ್ನಾಗಿತ್ತು ಸಿಎಂ ಆಗಿಬಿಟ್ಟ..! | BR Patil | Guarantee News
— Guarantee News (@guaranteenews) July 1, 2025
#siddaramaiah #dkshivakumar #brpatil #congressnews #satishjarakiholi #knrajanna #mysuru #kannadanews #radhahiregoudar #guaranteenews #guaranteenewskannada pic.twitter.com/dcE5A58JLS
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

