ഐ പി എല്‍ ഉദ്ഘാടന മത്സരം കാണാന്‍ എന്ത് ചെലവ് വരും; എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാം, അറിയാം വിവരങ്ങള്‍

csk-vs-mi-ipl-2025

ഐ പി എല്‍ 2025 ഉദ്ഘാടന മത്സരം ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈ ഇന്ത്യന്‍സും തമ്മിലാണ്. മാര്‍ച്ച് 23ന് ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ ആണ് മത്സരം. ഈ മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന മാര്‍ച്ച് 19 ന് രാവിലെ 10:15 ന് district.in വഴി ആരംഭിച്ചു.

ആരാധകര്‍ക്ക് വ്യത്യസ്ത വിലകളില്‍ വിവിധ ഇരിപ്പിട ഓപ്ഷനുകൾ തെരഞ്ഞെടുക്കാം. സി, ഡി, ഇ ലോവര്‍ സ്റ്റാന്‍ഡുകള്‍ക്ക് 1,700 രൂപയും ഐ, ജെ, കെ അപ്പര്‍ സ്റ്റാന്‍ഡുകള്‍ക്ക് 2,500 രൂപയുമാണ് വില. സി, ഡി, ഇ അപ്പര്‍ സ്റ്റാന്‍ഡുകള്‍ക്ക് 3,500 രൂപയും ഐ, ജെ, കെ ലോവര്‍ സ്റ്റാന്‍ഡുകള്‍ക്ക് 4,000 രൂപയും നൽകണം.

Read Also: പുതിയ ക്യാപ്റ്റൻ, ഹെഡ് കോച്ച്…; സ്റ്റാര്‍ക്കും കെ എല്‍ രാഹുലും അടക്കം പുതുതാരങ്ങള്‍, അടിമുടി മാറി ഡല്‍ഹി

കെ എം കെ ടെറസിലെ പ്രീമിയം സീറ്റിങ് 7,500 രൂപയ്ക്ക് ലഭ്യമാണ്. മാര്‍ച്ച് 23 ഞായറാഴ്ച വൈകുന്നേരം 7:30ന് മത്സരം ആരംഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News