ഐപിഎല്ലിന്റെ 18ാം സീസണിനു ശനിയാഴ്ച കാഹളം മുഴങ്ങും. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള പോരാട്ടത്തോടെ ഇന്ത്യയൊട്ടാകെ ഐപിഎൽ ആവേശം അലതല്ലും. മലയാളികളുടെ ഫേവറേറ്റ് ടീമുകളിലൊന്നാണ് മലയാളി താരം നയിക്കുന്ന രാജസ്ഥാൻ റോയൽസ്. ഈ ഐപിഎല്ലിൽ രാജസ്ഥാന്റെ നട്ടെല്ല് ആകുന്നത് അവരുടെ ഓപ്പണിങ് ജോഡി ആയിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ടി20യില്‍ ഓപ്പണിങ് ജോഡി പ്രധാനമാണ്. ഓപ്പണിങ് സഖ്യം നല്‍കുന്ന തുടക്കങ്ങളാണ് മത്സരത്തിന്റെ വിധി നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. ഞ്ജുവും യുവതാരം യശസ്വി ജയ്‌സ്വാളുമാണ് രാജസ്ഥാന്റെ ഓപ്പണിങ് ജോഡി. അഗ്രസീവ് ബാറ്റര്‍മാരായ ഇരുവരും പേസ്, സ്പിന്‍ ബൗളിങിനെതിരേ ഒരുപോലെ മിടുക്കരാണ്. പവര്‍പ്ലേയുടെ ആനുകൂല്യം മുതലാക്കി അനായാസം റണ്‍സ് അടിച്ചെടുക്കാന്‍ സഞ്ജുവിനും ജയ്‌സ്വാളിനും സാധിക്കും.
Also Read: കുട്ടിക്രിക്കറ്റിലെ കുട്ടിതാരങ്ങൾ: പുതിയ ഐപിഎൽ സീസണിൽ മൈതാനത്തേക്ക് എത്തുന്നത് ഒരുപിടി യുവതാരങ്ങൾ
അതിനാൽ തന്നെ എതിർടീമുകൾ ഭയക്കുന്ന ഓപ്പണിങ് ജോഡിയാണ് ഇരുവരും. പക്ഷെ കൈവിരലിന് ശസ്‌ത്രക്രിയ കഴിഞ്ഞ സഞ്‌ജുവിന് ആദ്യകളികൾ നഷ്ടമാകുമോ എന്ന ആശങ്കയുണ്ട്. അത് പോലെ തന്നെ സഞ്ജു അവസാനമായി കളിച്ച ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ട്വന്റി20 പരമ്പരയിൽ നല്ലൊരു ഇന്നിങ്സ് കളിക്കുന്നതിൽ പരാജയപ്പെട്ടിരുന്നു. അതിനുമുമ്പ് അഞ്ച് ഇന്നിങ്‌സിൽ മൂന്ന് സെഞ്ചുറി നേടിയിരുന്നു.
യശസ്വി ജയ്‌സ്വാൾ, റിയാൻ പരാഗ്, ധ്രുവ് ജുറേൽ, നിതീഷ് റാണ എന്നിവരാണ് രാജസ്ഥാൻ നിരയിൽ ബാറ്റിങ് ലൈനപ്പിലെ പ്രധാനികൾ കൂടാതെ പതിമൂന്നുകാരൻ വൈഭവ് സൂര്യവൻഷിയും ടീമിലുണ്ട്. ബാറ്റിങ്‌നിരയിൽ വിദേശതാരങ്ങളുടെ അഭാവമുണ്ട്. ഷിംറോൺ ഹെറ്റ്‌മയർ ആണ് ടീമിലെ ഏക വിദേശ ബാറ്റർ. വിശ്വസ്‌തനായ ജോസ് ബട്‌ലറെ നിലനിർത്താനായില്ല.
താരലേലത്തിൽ ബൗളിങ്‌നിരയെ രാജസ്ഥാൻ ഉടച്ചുവാർത്തു. ട്രെന്റ് ബോൾട്ട്, യുശ്‌വേന്ദ്ര ചഹാൽ, ആർ അശ്വിൻ എന്നിവരെ നിലനിർത്തിയില്ല. പകരം ജോഫ്ര ആർച്ചെർ, തുഷാർ ദേശ്‌പാണ്ഡെ, വണീന്ദു ഹസരങ്ക, മഹീഷ് തീക്ഷണ എന്നിവരെ 28.65 കോടി രൂപ മുടക്കി ടീമിൽ കൊണ്ടുവന്നു.
സാധ്യതാ ടീം: സഞ്‌ജു, ജയ്‌സ്വാൾ, നിതീഷ് റാണ, റിയാൻ പരാഗ്, ധ്രുവ് ജുറേൽ, ഷിംറോൺ ഹെറ്റ്‌മയർ, വണീന്ദു ഹസരങ്ക, ശുഭം ദുബെ/ആകാശ് മധ്‌വാൾ, ജോഫ്ര ആർച്ചെർ, മഹീഷ് തീക്ഷണ /ഫസൽഹഖ് ഫാറൂഖി, സന്ദീപ് ശർമ, തുഷാർ ദേശ്‌പാണ്ഡെ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

