നാളെ മുതൽ ​ഗാലറികൾ വീണ്ടും ആർത്തിരമ്പും: ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കുന്നു

IPL 2025

ഇന്ത്യ – പാക് സംഘർഷത്തെ തുടർന്ന് നിർത്തി വെച്ച ഐപിഎൽ ക്രിക്കറ്റ് മത്സരം നാളെ പുനരാരംഭിക്കും. റോയൽ ചലഞ്ചേ‍ഴ്സ് ബംഗളൂരുവും കൊൽക്കത്ത നൈറ്റ് റൈഡേ‍ഴ്സും തമ്മിലാണ് മത്സരം. ഒരാഴ്ചത്തെ ഇടവേളക്ക് ശേഷം ബംഗളൂർ ചിന്ന സ്വാമി സ്റ്റേഡിയത്തിൽ ആണ് മത്സരം പുനരാരംഭിക്കുക.

മൂന്ന് ടീമുകൾ പ്ലേ ഓഫ്‌ കാണാതെ നേരത്തെ പുറത്തായിട്ടുണ്ട് ബാക്കിയുള്ള ഏ‍ഴ് ടീമുകളിൽ ആരൊക്കെയാണ് പ്ലേ ഓഫ് കടക്കുമെന്ന് വൈകാതെ അറിയാം. ഗുജറാത്ത് ടൈറ്റൻസാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. റോയൽ ചലഞ്ചേ‍ഴ്സ് ബംഗളൂരു രണ്ടാം സ്ഥാനത്തും പഞ്ചാബ് കിങ്സ് മൂന്നാം സ്ഥാനത്തുമുണ്ട്. മികച്ച താര നിരയുള്ള മുംബൈ ഇന്ത്യൻസും ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട്.

Also Read: ലാലി​ഗ കിരീടം ഉറപ്പിച്ച് കറ്റാലന്മാർ; ഫ്ലിക്കിന്റെ ചിറകിലേറി ബാഴ്സ മുത്തമിട്ടത് 28-ാം കിരീടം

ഇന്ത്യ – പാക് സംഘർഷത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ വിദേശതാരങ്ങളിൽ ചിലർ മാത്രമാണ് ടീമിനൊപ്പം ചേരുന്നത്. ഈ സാഹചര്യത്തിൽ ഫ്രാഞ്ചസികൾക്ക് പുതിയ പകരക്കാരെ കൊണ്ടു വരാൻ പ്രത്യേക അനുമതി നൽകിയിട്ടുണ്ട്. നാളെ മുതൽ ക്രിക്കറ്റ് ഗ്യാലറികൾ വീണ്ടും സജീവമാവുകയാണ് ഐപിഎൽ ചാമ്പ്യൻ ആരെന്നു ജൂൺ മൂന്നിന് അറിയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali