
ആര്‍സിബി ഐപിഎൽ ഫൈനലിലേക്ക് കടക്കുമ്പോൾ, ടീമിനേക്കാള്‍ ആവേശഭരിതമായ ആരാധകവൃന്ദമാണ് വാർത്തകളിൽ ഇടം നേടുന്നത്. ഇതിനിടെ ഇപ്പോഴിതാ ബെലഗാവിയിൽ നിന്നുള്ള ആർസിബി ആരാധകനായ ശിവാനന്ദ് മല്ലണ്ണവർ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് എഴുതിയ കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആർസിബി ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം നേടിയാൽ പൊതു അവധി പ്രഖ്യാപിക്കണമെന്നാണ് ആരാധകൻ്റെ ആവശ്യം.
ആർസിബിയുടെ വിജയിക്കുന്ന ദിവസം ഔദ്യോഗികമായി “ആർസിബി ആരാധകരുടെ ഉത്സവം” ആയി അംഗീകരിക്കണമെന്നാണ് മല്ലണ്ണവറെഴുതിയ കത്തില്‍ പറയുന്നത്. ഈ ദിവസത്തെ ആരാധകൻ സംസ്ഥാന രൂപീകരണ ദിനമായ കർണാടക രാജ്യോത്സവവുമായി ഉപമിക്കുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ തീയതി സംസ്ഥാനത്ത് പൊതു അവധിയായി പ്രഖ്യാപിക്കണമെന്നും കർണാടകയിലുടനീളമുള്ള ആരാധകർക്ക് സംസ്ഥാനവ്യാപകമായ ആഘോഷങ്ങളും ജില്ലാതല പരിപാടികളും നടത്തി ടീമിന്റെ വിജയം ആഘോഷിക്കാൻ ഇതിലൂടെ കഴിയുമെന്നാണ് ആരാധകൻ്റെ വാദം.കത്ത് വൈറലായതോടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പ്രതികരണങ്ങളാൽ നിറഞ്ഞിരിക്കുകയാണ്.
ALSO READ: ഗുസ്തി താരം ബജ്രംഗ് പുനിയയ്‌ക്കെതിരെയുള്ള മാനനഷ്ടക്കേസ് കോടതി തള്ളി
അതേസമയം, ക്വാളിഫയർ 1ൽ പഞ്ചാബ് സൂപ്പർ കിംഗ്‌സിനെതിരായ ആവേശകരമായ വിജയത്തിന് ശേഷം ആർസിബി ഐപിഎൽ 2025 ഫൈനലിലേക്ക് കടന്നിരിക്കുകയാണ്. ആര്‍സിബിയുടെ 18 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിക്കുമോ എന്ന ആകാംഷയിലാണ് ഏവരും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

