തത്കാൽ ടിക്കറ്റിനി പേടി സ്വപ്നമല്ല; ഇതാ പുതിയ വെബ്സൈറ്റ്… ഫെയിലിയറുകൾക്ക് ബൈ.. ബൈ

IRCTC New Website

തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുകയെന്നത് ഏവർക്കും ഒരു പേടി സ്വപ്നമാണ്. എത്രയൊക്കെ കഷ്ടപ്പെട്ടാലും കൃത്യസമയത്ത് തന്നെ സെർവർ ഡൗണാകുകയും പേയ്മെൻ്റ് പ്രശ്നങ്ങളുൾപ്പെടെ വരുകയും ചെയ്യും. എന്നാൽ അതിന് പരഹാരമാകാൻ പുതിയ വെബ്സൈറ്റ് പുറത്തിറക്കുകയാണ് ഐ ആർ സി ടി സി. ഇനിമുതൽ പേയ്മെൻ്റ് ഫെയിലിയറുകളും കണക്ഷൻ ഫെയിലിയറും ഹൈലോഡ് ഇൻഡിക്കേറ്ററുകളും ഉണ്ടാകില്ലെന്നാണ് ഐ ആർ ടി സിയുടെ അവകാശവാ​ദം. ജൂലൈ 15 ന് വെബ്സെറ്റ് ലോഞ്ച് ചെയ്യുമെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാർത്തകൾ എന്നാൽ സാങ്കേതിക തകരാറുകൾ കാരണം ആ​ഗസ്തിലെ രണ്ടമത്തെ ആഴ്ചയിലേ വെബ്സൈറ്റ് ജനങ്ങൾക്കായി എത്തുകയുള്ളു എന്നാണ് വിവരം.

പുതിയ വെബ്സൈറ്റിലെ ഫീച്ചറുകൾ

പുതിയ വെബ്സൈറ്റ് വരുന്നതിലൂടെ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും. ഇടയ്ക്കിടെയുള്ള കാപ്ച ചെക്കുകൾ ഒഴിവാക്കാൻ സാധിക്കുമെന്നും പറയുന്നു. വേ​ഗവും ലളിതവുമാകും പ്രവർത്തനങ്ങൾ. പോപ്പ് അപ് മെസേജുകളും പരസ്യങ്ങളും ഉണ്ടാകില്ല. പുതിയ സംവിധാനത്തിൽ യാത്രക്കാർക്ക് ബുക്കിങ് സമയത്ത് തന്നെ ഇഷ്ടമുള്ള സീറ്റ് അല്ലെങ്കിൽ ബെർത്ത് തിരഞ്ഞെടുക്കാൻ കഴിയും.

Also read: നിങ്ങൾ അറിഞ്ഞോ ? ഞെട്ടിക്കുന്ന പുതിയ ഫീച്ചറുമായി വോൾവോ എത്തുന്നു

നിരക്കുകളും താരതമ്യം ചെയ്യാം എന്ന് കരുതപ്പെടുന്നു. നിലവിൽ ഒരു മിനുട്ടിൽ ഏകദേശം 32000 ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള കഴിവാണുള്ളത്. എന്നാൽ ഇനിമുതൽ അത് 1,50,000 ആകും. നിലവിൽ ഒരു മിനിറ്റിൽ ഏകദേശം നാല് ലക്ഷം അന്വേഷണങ്ങൾ കൈകാര്യം ചെയ്യുന്ന സംവിധാനം പുതിയ പതിപ്പിൽ 40 ലക്ഷത്തിലധികം അന്വേഷണങ്ങൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ളതാകുമെന്നാണ് റിപ്പോർട്ടുകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News