നിങ്ങൾ അറിഞ്ഞോ ? ഞെട്ടിക്കുന്ന പുതിയ ഫീച്ചറുമായി വോൾവോ എത്തുന്നു

VOLVO BUS

ദൂരയാത്രകള്‍ക്കും വിനോദ സഞ്ചാര യാത്രകള്‍ക്കും പുതിയൊരു അനുഭവം സമ്മാനിച്ചുകൊണ്ടാണ് വോള്‍വോ അവരുടെ പ്രീമിയം മോഡലായ വോള്‍വോ 9600ന്റെ സീറ്റര്‍ സ്ലീപ്പര്‍ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. വോള്‍വോ അവരുടെ തന്നെ ഫാക്ടറിയില്‍ നിര്‍മിച്ച ഇന്ത്യയിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് സീറ്റര്‍ സ്ലീപ്പര്‍ കോച്ചാണിത്. ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടന്ന പ്രവാസ് 5.0 ട്രാന്‍സ്‌പോര്‍ട്ട് സമ്മിറ്റിലാണ് ഈ മോഡല്‍ വോള്‍വോ പ്രദര്‍ശിപ്പിച്ചത്.

സുരക്ഷക്ക് പ്രാധാന്യം നല്‍കുന്ന 15 മീറ്റര്‍ നീളമുള്ള ഈ പുതിയ കോച്ചില്‍ ഇരിക്കാനും ആവശ്യമുള്ളപ്പോള്‍ കിടക്കാനും കഴിയുന്ന രീതിയിലുള്ള സീറ്റിങ് ലേ ഔട്ടാണ് വോള്‍വോ ഒരുക്കിട്ടുണ്ട്. 24 അപ്പര്‍ സ്ലീപ്പര്‍ ബെര്‍ത്തുകള്‍, 3 റിയര്‍ ലോവര്‍ ബെര്‍ത്തുകള്‍, കാഫ് സപ്പോര്‍ട്ടുള്ള 27 പ്രീമിയം ലോവര്‍ ഡെക്ക് സീറ്റുകള്‍ എന്നിങ്ങനെയാണ്. ദീര്‍ഘദൂരയാത്രകള്‍ക്ക് നിര്‍മ്മിച്ചതിനാല്‍ വാഹനത്തിനുള്ളില്‍ ചെറിയ അടുക്കളയും ആധുനിക ടോയ്‌ലറ്റ് സംവിധാനവുമുണ്ട്. കൂടാതെ യാത്രികര്‍ക്ക് മൂഡ്‌ലൈറ്റിങ്,മൊബൈല്‍ ചാര്‍ജിങ് പോര്‍ട്ടുകള്‍, എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

ബാഗുകള്‍ സൂക്ഷിക്കുന്നതിന് വാഹനത്തിന്റെ അടിഭാഗത്ത് 6 ക്യുബിക് മീറ്റര്‍ വലിയ ലഗേജ് സ്‌പേസും ഉണ്ട്. ഒരേസമയം 51 പേർക്ക് യാത്ര ചെയ്യാൻ കഴിയും. വാഹനത്തിന്റെ മൂന്ന് ആക്‌സിലുകളിലും ഇലക്ട്രോണിക്കലി കണ്‍ട്രോള്‍ഡ് എയര്‍ സ്പ്രിങ് സസ്‌പെന്‍ഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ബസിന്റെ ഭാരവ്യത്യാസങ്ങള്‍ക്കനുസരിച്ച് വാഹനത്തിന്റെ ഉയരം കൃത്യമായ നിലനിര്‍ത്താനും യാത്രികര്‍ക്ക് കുലുക്കമില്ലാത്ത യാത്രഉറപ്പാക്കാനും സഹായിക്കും.

അന്തര്‍സംസ്ഥാന ദൂരയാത്രകള്‍, രാത്രികാല സര്‍വീസുകള്‍, വിനോദ സഞ്ചാര- തീര്‍ഥാടന യാത്രകള്‍ എന്നിവയെ ലക്ഷ്യമിട്ടാണ് ഈ ബസ് വോള്‍വോ ഒരുക്കിയിരിക്കുന്നത്. ഒരേ യാത്രയില്‍ പുഷ്ബാക്ക് സീറ്റുകളിലാണോ സ്ലീപ്പര്‍ ബെര്‍ത്തുകളിലാനോ യാത്ര ചെയ്യേണ്ടതെന്ന് യാത്രികര്‍ക്ക് തെരഞ്ഞെടുക്കാനാവും. മികച്ച സുരക്ഷാ സൗകര്യങ്ങളാണ് ഈ വാഹനത്തി​ന്റെ മറ്റൊരു സവിശേഷത. ഇത്രയും നീളമുള്ള വാഹനം തിരിക്കുമ്പോഴും പാര്‍ക്ക് ചെയ്യുമ്പോഴും ഡ്രൈവര്‍ക്ക് ചുറ്റുമുള്ള കാഴ്ച്ചകള്‍ വ്യക്തമായി കാണാന്‍ 360 ഡിഗ്രി ക്യാമറയും ഇതിലുണ്ട്.

ALSO READ :കാറി​ന്റെ എസി ഓണാക്കുന്നതിനു മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കാം

ദീര്‍ഘദൂരയാത്രകളില്‍ ഡ്രൈവര്‍മാരുടെ ക്ഷീണം, ഉറക്കം തൂങ്ങല്‍, ശ്രദ്ധക്കുറവ് എന്നിവ നിരീക്ഷിക്കാനും മുന്നറിയിപ്പു നല്‍കാനും. ഡ്രൈവര്‍ സ്റ്റേറ്റ് മോണിറ്ററിങ് സിസ്റ്റവും ബസിലുണ്ട്. ഇബിഎസ്, എബിഎസ്, ഇലക്ട്രോണിക് വെഹിക്കിള്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, എന്‍ജിന്‍ ബേയില്‍ തീപിടുത്തമുണ്ടായാല്‍ കണ്ടെത്താനും അണക്കാനുമുള്ള ഓട്ടമാറ്റിക് സംവിധാനം, യാത്രികരുടെ കാബിനിലെ പ്രത്യേക അഗ്നിശമന സംവിധാനങ്ങള്‍ എന്നിവയും വോള്‍വോ ഈ ബസില്‍ ഉറപ്പാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News