കാറി​ന്റെ എസി ഓണാക്കുന്നതിനു മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കാം

ac

പാർക്ക് ചെയ്യുന്ന കാറിനുള്ളിൽ ചൂട് അനുഭവപ്പെടാറുണ്ട്. പലരും കാറിൽ കയറിയ ഉടൻ തന്നെ എസി കൂട്ടിയിട്ട് കാർ തണുപ്പിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഈ ശീലം നല്ലതാണോ? എന്നാൽ അത് അത്രയ്ക്ക് നല്ലതല്ലയെന്നാണ് വിദഗ്ധർ പറയുന്നത്. ഈ പ്രവർത്തി ആരോഗ്യത്തിനും വാഹനത്തിനും ഒരുപോലെ ദോഷം ചെയ്യാം. അതിനാൽ കാറിൽ കയറിയ ഉടൻ എസി ഓണാക്കുന്നതിന് പകരം, എല്ലാ വാതിലുകളും ജനലുകളും തുറന്നിടുക. ഇത് ഉള്ളിലെ ചൂടുവായു പുറത്തുപോകാൻ സഹായിക്കും.

ചൂടുവായു പുറത്തുപോയ ശേഷം മാത്രം വണ്ടി സ്റ്റാർട്ട് ചെയ്ത് എസി മിതമായ അളവിൽ മാത്രം ഓണാക്കുക. ചൂട് കുറയുന്നതിനനുസരിച്ച് കൂളിംഗ് വർദ്ധിപ്പിക്കുക. ഇത് എസി സിസ്റ്റത്തിന് അമിതഭാരമുണ്ടാകുന്നത് തടയുന്നു. ചൂടിൽ നിന്ന് പെട്ടെന്ന് തണുപ്പിലേക്ക് മാറുന്നത് ശരീരത്തിന് നല്ലതല്ല. ഇത് തലവേദന, ക്ഷീണം, തലകറക്കം, ശ്വാസതടസ്സം എന്നിവയ്ക്ക് കാരണമായേക്കാം. കുട്ടികൾക്കും പ്രായമായവർക്കും ഇത് പെട്ടെന്ന് അസ്വസ്ഥതയുണ്ടാക്കും.ചെറിയ ചില മുൻകരുതലുകൾ ആരോഗ്യത്തെയും വാഹനത്തെയും ഒരുപോലെ സംരക്ഷിക്കാൻ നമുക്ക് സാധിക്കും.

ALSO READ :ഇനി റോൾസ് റോയ്സും ലാൻഡ് റോവറും കൈപൊള്ളിക്കില്ല; മൂന്ന് കോടി വരെ വിലയിടിവ്

1.എസി ഫിൽട്ടറുകളും കൂളിംഗ് സിസ്റ്റവും കൃത്യസമയത്ത് വൃത്തിയാക്കുക
2.വിൻഡ്ഷീൽഡ് സൺഷെയ്ഡുകൾ ഉപയോഗിക്കുന്നത് കാറിനുള്ളിലെ ചൂട് കുറയ്ക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News