ബോക്സോഫീസ് തൂക്കുമോ ‘ജനനായകൻ’? അഡ്വാൻസായി എത്രനേടി?

Jana Nayagan Advance Booking

വിജയ് ആരാധകരുടെ നീണ്ട നാളത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ജനനായകൻ തിയേറ്ററുകളിലേക്ക് എത്തുകയായി. ജൂലൈ 23ന് ചിത്രം തിയേറ്ററുകളിലെത്തും. തമിഴ്നാട് മുഖ്യമന്ത്രിയായി ജയിച്ചുകയറിയ വിജയ് അവസാനമായി അഭിനയിച്ച സിനിമ കൂടിയാണ് ഇത്. അതുകൊണ്ട് തന്നെ വിജയ് ആരാധകർക്ക് ‘ജനനായകൻ’ ഏറെ സ്പെഷ്യലുമാണ്.
‍‍‍
സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് നൽകിയത്. എച്ച് വിനോദ് സംവിധാനം ചെയ്‍ത ഈ സിനിമയുടെ അഡ്വാൻസ് ബുക്കിംഗും ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യയില്‍ നിന്ന് മാത്രം 6.7 കോടി രൂപയാണ് അഡ്വാൻസായി ജനനായകൻ പെട്ടിയിലാക്കിയത്. കെവിഎൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട് കെ നാരായണ ആണ് ജനനായകൻ നിർമിച്ചത്.

ALSO READ: ജോജുവിന്റെ ‘വരവ്’ കലക്കിയോ? കരിയറിലെ ഏറ്റവും വലിയ ആദ്യദിന കളക്ഷൻ, എത്രനേടി?

പൂജാഹെഡ്ഗെ നായികയായ ചിത്രത്തിൽ മലയാളികളുടെ പ്രിയതാരം മമിത ബൈജുവും പ്രധാന വേഷത്തിലുണ്ട്. ബോബി ഡിയോൾ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി തുടങ്ങി വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. സത്യൻ സൂര്യൻ ഛായാ​ഗ്രാഹകനായ സിനിമയുടെ ആക്ഷൻ ​രം​ഗങ്ങൾക്ക് പിന്നിൽ അനിൽ അരശ് ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News