ജോജുവിന്റെ ‘വരവ്’ കലക്കിയോ? കരിയറിലെ ഏറ്റവും വലിയ ആദ്യദിന കളക്ഷൻ, എത്രനേടി?

Varavu first day collection

ജോജു ജോർജ് നായകനായി തിയേറ്ററുകളിലെത്തിയ പുതിയ ചിത്രമാണ് വരവ്. ഷാജി കൈലാസാണ് ഈ മാസ് ആക്ഷൻ സിനിമയുടെ സംവിധായകൻ. ജൂലൈ 16ന് ആണ് ‘വരവ്’ തിയേറ്ററുകളിലെത്തിയത്. ജോജുവിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ആദ്യദിന കളക്ഷൻ സ്വന്തമാക്കിയിരിക്കുകയാണ് ഈ ചിത്രം.

‌റിലീസ് ദിവസം 1.55 കോടി രൂപയാണ് കേരളത്തിൽ നിന്ന് ചിത്രം വാരിക്കൂട്ടിയത്. ആ​ഗോളതലത്തിൽ 4.35 കോടിയുടെ കളക്ഷനും ഈ സിനിമ ആദ്യ ദിനം നേടി. ഷാജി കൈലാസും ജോജു ജോർജും ആദ്യമായി കൈകോർത്ത ചിത്രം കൂടിയാണ് ‘വരവ്’.

തകർപ്പൻ ആക്ഷൻ രം​ഗങ്ങൾ, വൈകാരിക മുഹൂർത്തങ്ങൾ, ത്രില്ലിങ് സ്വീക്വൻസുകൾ എന്നിവയാൽ സമ്പന്നമാണ് ഈ ചിത്രമെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. ഏഴ് ഫൈറ്റ് മാസ്റ്റർമാർ ചേർന്നാണ് വരവിലെ സംഘട്ടനരംഗങ്ങൾ ഒരുക്കിയത്. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ പ്ലാന്റർമാർക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ് ‘വരവ്’ പ്രമേയമാക്കുന്നത്. കുടുംബബന്ധങ്ങളുടെ ആഴവും സിനിമ അനാവരണം ചെയ്യുന്നു.

ALSO READ: ഈ ഓണം സിനിമകളുടേയും; തീയറ്റർ പൂരപ്പറമ്പാക്കാൻ ഖലീഫയും തുടക്കവും ഓണത്തിനെത്തും

വാണി വിശ്വനാഥും സിനിമയിൽ പ്രധാന വേഷത്തിലുണ്ട്. സുകന്യ, മുരളി ഗോപി, അർജുൻ അശോകൻ, ദീപക് പറമ്പോൽ, അഭിമന്യു തിലകൻ, ബാബുരാജ്, അസീസ് നെടുമങ്ങാട്, സാനിയ ഇയ്യപ്പൻ, വിൻസി അലോഷ്യസ്, വീണ നായർ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എ.കെ. സാജനാണ് ഈ സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്. സി.എസ്. സാം ആണ് സം​ഗീതസംവിധനം. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിച്ചിരിക്കുന്നത്. എസ്. ശരവണൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റർ ഷമീർ മുഹമ്മദാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News