ഹാട്രിക്ക് കിരീടമെന്ന അൽകാരസിന്റെ മോഹത്തെ തകർത്ത് യാനിക് സിന്നർ: വിംബിൾഡണിലെ പുൽകോർട്ടിൽ ഇനി പുതിയ ചാംപ്യൻ

Jannik Sinner beats Carlos Alcaraz wimbledon 2025

വിംബിൾഡണിലെ പുൽകോർട്ടിൽ ഇനി പുതിയ ചാംപ്യൻ. ഹാട്രിക്ക് കിരീടമെന്ന കാർലോസ് അൽകാരസിന്റെ മോഹത്തെ തകർത്ത് യാനിക് സിന്നർ. ഇറ്റലിയുടെ യാനിക് സിന്നർ കാർലോസ് അൽകാരസിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിലൂടെയാണ് പരാജയപ്പെടുത്തിയത്. ഇതിലൂടെ അൽകാരസ് തന്റെ കന്നി വീംബിൾഡണ്‍ കിരീടം സ്വന്തമാക്കി.

സെന്റർ കോർട്ടിൽ നടന്ന വിബിൾഡൺ ഫൈനൽ പോരാട്ടത്തിൽ 4-6 , 6-4 , 6-4 , 6-4 എന്ന സ്കോറിനാണ് അൽകാരസിനെ യാനിക് സിന്നർ പരാജയപ്പെടുത്തിയത്. ഫ്രഞ്ച് ഓപ്പണിലെ തോൽവിക്ക് ശേഷമാണ് ഇരുപത്തി മൂന്നുകാരൻ തന്റെ നാലാം ​ഗ്രാൻഡ്സ്ലാം കിരീട നേട്ടം സ്വന്തമാക്കിയത്. തന്റെ രാജ്യത്ത് നിന്ന് കിരീടം സ്വന്തമാക്കുന്ന ഇറ്റാലിയൻ താരം എന്ന നേട്ടവും യാനിക് സിന്നർ കരസ്ഥമാക്കി.

ALSO READ – ആവേശകരവും അസാധാരണവുമായ വേറിട്ടൊരു ടെന്നീസ് റെക്കോർഡ്: വീഡിയോ

മൂന്ന്‌ മണിക്കുറും നാല്‌ മിനിറ്റും നീണ്ട മത്സരത്തിൽ ക്ഷീണിതനായി കാണപ്പെട്ട അൽക്കാരസ് ആദ്യ സെറ്റിന് ശേഷം മികവിലേക്ക് എത്തിയില്ല. അൽകാരസിന്റെ വേ​ഗതയെ സിന്നർ തന്റെ ആഴത്തിലുള്ള ​ഗ്രൗണ്ട്സ്ട്രോക്കും സെർവുകളും കൊണ്ട് മറികടന്നു. സിന്നറും അൽക്കാരസും തമ്മിലുള്ള ഏറ്റുമുട്ടലിൽ എട്ട് തവണ അൽക്കാരസും അ‍ഞ്ച് തവണ സിന്നറും വിജയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News