ജപ്പാന്റെ വടക്കൻ തീരത്ത് ശക്തമായ ഭൂകമ്പം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സുനാമി മുന്നറിയിപ്പ് നൽകി ജപ്പാൻ കാലാവസ്ഥാ ഏജൻസി. സാൻറികു തീരത്താണ് 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഈ പ്രദേശങ്ങളിലെ ആളുകളോട് മാറിത്താമസിക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
വടക്കൻ ജപ്പാനിലെ സാൻറികു തീരത്ത് വൈകുന്നേരം 4:53 ന് (0753 GMT) സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ (6 മൈൽ) ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് ഏജൻസി അറിയിച്ചു. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണിത്.
ALSO READ: ‘റോഡ് തുറക്കൂ, ഞങ്ങൾക്ക് സ്കൂളിൽ പോകണം’; പലസ്തീൻ കുഞ്ഞുങ്ങളെ തടയുന്ന ഇസ്രയേലിന്റെ മുള്ളുകമ്പികൾ
അതേസമയം മൂന്ന് മീറ്റർ (10 അടി) വരെ ഉയരത്തിൽ സുനാമി തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
A powerful 7.4 magnitude Earthquake strikes off northern Japan near Sanriku Coast, prompting a Tsunami Alert. Waves up to 3 meters expected.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

