
മാർക്കറ്റ് റെഗുലേറ്റർ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ജിയോ ബ്ലാക്ക്റോക്ക് ബ്രോക്കിംഗിന് സ്റ്റോക്ക് ബ്രോക്കറായും ക്ലിയറിങ് അംഗമായും പ്രവർത്തിക്കാൻ അനുമതി നൽകിയതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെ ബിഎസ്ഇയിൽ ജിയോ ഫിനാൻഷ്യൽ ഓഹരി വില ഏകദേശം 5 ശതമാനം ഉയർന്നു. ജിയോ ഫിനാൻഷ്യൽ ഓഹരി വില ₹313.85 ൽ ആരംഭിച്ച് നിലവിൽ ₹323.45 ലാണ് വ്യാപാരം നടക്കുന്നത്. രാവിലെ 11:05 ന്, ഓഹരി 4.35 ശതമാനം ഉയർന്ന് ₹326 ൽ എത്തിയിരുന്നു.
ALSO READ; നിക്ഷേപകനാണോ? സമ്പത്തും വിജയവും സ്വന്തമാക്കാൻ ഇതാ വാറൻ ബഫറ്റിന്റെ ഗോൾഡൻ നിയമങ്ങൾ
ഇന്നലെ ഓഹരി 312.40 രൂപയിലായിരുന്നു വ്യാപാരം ക്ലോസ് ചെയ്തത്. രാവിലെ 313.85 രൂപയിലാണ് ആരംഭിച്ചത്. തുടർന്ന് 326 രൂപ എന്ന ഇൻട്രാഡേയിലെ ഉയർന്ന നിലയിലെത്തിയിരുന്നു. ജിയോ ബ്ലാക്ക്റോക്ക് ഇൻവെസ്റ്റ്മെന്റ് അഡ്വൈസേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ജിയോ ബ്ലാക്ക്റോക്ക് ബ്രോക്കിംഗ് പ്രൈവറ്റ് ലിമിറ്റഡ്. ജിയോ ബ്ലാക്ക്റോക്ക് മ്യൂച്വൽ ഫണ്ടിന് ഇന്ത്യയിൽ മ്യൂച്വൽ ഫണ്ട് മാനേജരായി പ്രവർത്തനം ആരംഭിക്കാൻ മെയിൽ സെബി അനുമതി നൽകിയിരുന്നു. 117 കോടിയാണ് ഇരുകമ്പനികളും മ്യൂച്വൽ ഫണ്ട് ബിസിനസിനായി നിക്ഷേപിച്ചത്.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here