നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിലെ ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധത്തെ പിന്തുണച്ച് നടി ജ്യോതിക. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. ‘ജെൻസി’ തലമുറയെ ഓർത്ത് അഭിമാനിക്കുന്നുവെന്നും ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്നും ജ്യോതിക കുറിച്ചു.
നമ്മുടെ രാജ്യത്തിന്റെ വിദ്യാർത്ഥികൾക്കും അവരുടെ ഭാവിക്കുമൊപ്പം ഞാൻ നിൽക്കുന്നു. ഞാൻ ഉത്തരവാദിത്തത്തിനൊപ്പം നിൽക്കുന്നു. ജനാധിപത്യ ഇന്ത്യയ്ക്കുവേണ്ടി നിലകൊള്ളുന്നു. വിദ്യാഭ്യാസ പരിഷ്കരണത്തിനുവേണ്ടി നിലകൊള്ളുന്നു. സോനം വാങ്ചുക്, അഭിജിത് ദിപ്കെ, സൗരവ് ദാസ്, നിങ്ങളെപ്പോലെയുള്ള മക്കളെ വളർത്താൻ കഴിയുന്ന അമ്മമാരാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. മറയില്ലാതെ കാര്യങ്ങൾ തുറന്നുപറയുന്ന ജെൻസി തലമുറയെ ഓർത്ത് ഞങ്ങൾ അഭിമാനിക്കുന്നു. നിങ്ങൾ ഒന്നിച്ചു തെളിയിച്ചു, ‘നമ്മൾ’ ആണ് ഇന്ത്യ എന്ന്. സമ്മർദ്ദങ്ങളെ തകർത്തെറിഞ്ഞതിന് നന്ദി. ഞങ്ങളെ നിർഭയരാക്കിയതിന് നന്ദി. ജയ്ഹിന്ദെന്നാണ് താരം കുറിപ്പിലൂടെ പറയുന്നത്.
അതേസമയം, വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് സിനിമാ ലോകത്തുനിന്ന് നിരവധി പ്രമുഖരാണ് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. മമ്മൂട്ടി, വിസ്മയ മോഹൻലാൽ, ടൊവിനോ തോമസ്, പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, പ്രാചി തെഹ്‌ലാൻ, റഹ്മാൻ, വിനയ് ഫോർട്ട്, കാളിദാസ് ജയറാം, നസ്‍ലിൻ, നിഖില വിമൽ, ഗ്രേസ് ആന്റണി തുടങ്ങിയവർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

