‘നിരന്തരം പഠിക്കുന്ന, ആ പഠനത്തിലൂടെ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്ന നേതാവ്’; എം സ്വരാജിന് വിജയാശംസകളുമായി കെ ഇ എൻ

സാസ്കാരിക ലോകത്തെ നിരവധി പേരാണ് എം സ്വരാജിനായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായും വോട്ടഭ്യർത്ഥിച്ചുകൊണ്ടും രംഗത്തെത്തുന്നത്. പുരോഗതിയിലേക്ക് കുതിക്കുന്ന കേരളത്തിന് എം സ്വരാജ് എന്ന രാഷ്ട്രീയ പ്രവർത്തകൻ ഒരു മുതൽക്കൂട്ടാണ്.

ഇപ്പോഴിതാ സാംസ്‌കാരിക പ്രവർത്തകനായ കെ ഇ എൻ ആണ് എം സ്വരാജിന് വിഷയാശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുന്നത്. നിരന്തരം പഠിക്കുന്ന, ആ പഠനത്തിലൂടെ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്ന ഈ കാലത്തെ അപൂർവ്വം ധൈഷണീകരിൽ ഒരാളാണ് സ്വരാജ് എന്ന അദ്ദേഹം പറഞ്ഞു.

“നിരന്തരമായ വായനയിലൂടെ പൊതുപ്രവർത്തനത്തിന്റെ അനുഭവത്തിലൂടെ സ്വന്തമായ ചിന്തയിലൂടെ ഞാൻ അടക്കമുള്ള സാംസ്‌കാരിക പ്രവർത്തകരുടെ ഇടപെടൽ, എഴുത്ത്, പ്രഭാഷണം എന്നിവയിലൂടെ സ്വയം നിർമ്മിച്ചെടുത്ത ഒരു വലിയ രാഷ്ട്രീയ സാന്നിധ്യമാണ് എം സ്വരാജ്. ഇടതുപക്ഷ സാംസ്‌കാരിക പ്രവർത്തകൻ എന്ന നിലയിൽ ഏറെക്കുറെ 35 വർഷത്തെ പരിചയം സ്വരാജുമായിട്ടുണ്ട് . നിരവധി വേദി ഒന്നിച്ച് പങ്കിട്ടിട്ടുണ്ട്. ആശയ സംവാദം നടത്തിയിട്ടുണ്ട്. അതിൽ നിന്നൊക്കെ വ്യക്തമായ ഒരു കാര്യം സ്വരാജ് നിരന്തരം പഠിക്കുന്ന ആ പഠനത്തിലൂടെ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്ന നമ്മുടെ കാലത്തെ അപൂർവ്വം ധൈഷണീകരിൽ ഒരാളാണ് സ്വരാജ്”.അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News