സ്ഥാനമോഹം ശക്തം; കെ സുധാകരനെ കൈവിട്ട് ഹൈക്കമാൻഡ്

k sudhakaran udf

സീറ്റ് നൽകാത്തതിൽ പിണക്കത്തിൽ നിൽക്കുന്ന കെ സുധാകരനെ കൈവിട്ട് ഹൈക്കമാൻഡ്. നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനമാണ് അന്ത്യശാസനം പോലെ കെ സുധാകരനേറ്റിരിക്കുന്നത്. സ്ഥാനമോഹത്തിൽ എംപിമാരായിരിക്കുന്ന കെ സി വേണു​ഗോപാൻ എം കെ രാഘവൻ എന്നിവരും നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനമോഹത്തിൽ മുങ്ങി ആഗ്രഹവുമായി മുന്നോട്ട് വന്നിരുന്നു.

Also read : ബിജെപിയുടെ കോപ്പിയടി പരസ്യം ഒന്നാം പേജിൽ നൽകാൻ മനോരമയ്ക്കും മാതൃഭൂമിക്കും ‘മാധ്യമ നൈതികത’ തടസമായില്ലേ?; ചർച്ചയായി ഫേസ്ബുക്ക് പോസ്റ്റ്

എന്നാൽ തനിക്ക് മത്സരിക്കണമെന്നും സംസ്ഥാന രാഷ്ട്രീയത്തിൽ പോകണമെന്നുമുളള നിലപാടിലുറച്ചാണ് കെ സുധാകരൻ നിൽക്കുന്നത്. സീറ്റ് തർക്കത്തിനും ഹൈക്കമാൻഡിന്റെ തീരുമാനത്തിനും പിന്നാലെ മാനസികാസ്വസ്ഥ്യം ഉണ്ടാക്കരുതെന്ന ആവശ്യവുമായി ചെന്നിത്തലയെയും സുധാകരൻ സമീപിച്ചിരുന്നു. മത്സരിക്കണമെന്ന കടുത്ത തീരുമാനം കെ സുധാകരൻ എടുത്തിരിക്കുന്നതോടെ ഇനി അടുത്ത നീക്കം നിർണ്ണായകമാണ്. സുധാകരൻ തെറ്റിപ്പിരിഞ്ഞാൽ കോൺ​ഗ്രസിന് മലബാർ മേഖലകളിൽ അതൊരു ഇരട്ടപ്രഹരം തന്നെയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News