കണ്ണൂര്‍ എസ്ഡിപിഐ സദാചാര ഗുണ്ടാ ആക്രമണം; യുവതിയുടെ സുഹൃത്ത് പൊലീസിന് മൊഴി നല്‍കി

കണ്ണൂര്‍ കായലോട് എസ്ഡിപിഐ സദാചാര ഗുണ്ടാ ആക്രമണത്തിനിരയായി ആത്മഹത്യ ചെയ്ത യുവതിയുടെ സുഹൃത്തായ യുവാവ് പൊലീസ് സ്റ്റേഷനില്‍ ഹാജരായി മൊഴി നല്‍കി. അതേസമയം യുവതിക്കും സുഹൃത്തായ യുവാവിനും നേരെ സദാചാര ആക്രമണം നടന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചു.

ALSO READ: യാത്രക്കിടെ ജഗതിയെ കണ്ട വിശേഷം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ആത്മഹത്യ ചെയ്ത റസീനയ്‌ക്കൊപ്പം സദാചാര ഗുണ്ടാ ആക്രമണത്തിനിരയായ മയ്യില്‍ സ്വദേശിയായ യുവാവ് പിണറായി പോലീസ് സ്റ്റേഷനില്‍ ഹാജരായാണ് മൊഴി നല്‍കിയത്. തലശ്ശേരി എസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തി. അതേസമയം യുവതിയുടെ ആത്മഹത്യ കുറിപ്പില്‍ പറയുന്ന കാര്യങ്ങള്‍ ശരിവയ്ക്കുന്ന സിസിടിവി ദൃശ്യങ്ങളും ഫോണ്‍ രേഖകളും പൊലീസിന് ലഭിച്ചു. മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ സംഘമാണ് ആദ്യം യുവതിയെയും സുഹൃത്തായ യുവാവിനെയും ആള്‍ക്കൂട്ട വിചാരണ നടത്തിയത്. പിന്നീട് യുവാവിനെ അടുത്തുള്ള ഗ്രൗണിലേക്ക് കൊണ്ടുപോയി അഞ്ച് മണിക്കൂര്‍ നേരത്തോളം തടഞ്ഞ് വച്ച് മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.മൊബെല്‍ ഫോണും ടാബും പിടിച്ചു വാങ്ങി.

ALSO READ: ഹിന്ദിയെ പിന്തുണച്ച് തരൂര്‍; പ്രധാനമന്ത്രി വിദേശത്ത് പോയി ഹിന്ദി സംസാരിക്കുന്നതില്‍ തെറ്റില്ലെന്ന പരാമര്‍ശം സമൂഹമാധ്യമത്തില്‍ റീ പോസ്റ്റ് ചെയ്തു

തുടര്‍ന്ന് എസ്ഡിപിഐ ഓഫീസിലെത്തിച്ചു. ജീവനൊടുക്കിയ റസീനയുടെയും യുവാവിന്റെയും ബന്ധുക്കളെ ഇവിടേക്ക് വിളിച്ചു വരുത്തി ഇവരുടെ മുന്‍പില്‍ വച്ചും വിചാരണതുടര്‍ന്നു. ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും മൂന്ന് പേജുള്ള ആതമഹത്യ കുറിപ്പിലുണ്ട്. ആത്മഹത്യ കുറിപ്പില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ക്കൊപ്പം കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചതിന് ശേഷമാണ് പ്രതികളായ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്നും യുവാവിന്റെ മൊബെല്‍ ഫോണ്‍ പൊലീസ് കണ്ടെടുത്തിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങള്‍ പരിശോധിച്ചതില്‍ നിന്നും സദാചാര ഗുണ്ടാ ആക്രമണം നടന്നതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. സംഘത്തിലുണ്ടായിരുന്ന കൂടുതല്‍ പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ അറസ്റ്റും ഉടന്‍ ഉണ്ടായേക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News