കെ എ എസ് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഏപ്രിൽ 09: വിജ്ഞാപനം

KAS

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ (കെഎഎസ്) രണ്ടാം വിജ്ഞാപനം പിഎസ്‍സി പ്രസിദ്ധീകരിച്ചു. മൂന്ന് വിഭാഗങ്ങളിലായാണ് വിജ്ഞാപനം. ഒറ്റഘട്ടമായി നടത്തുന്ന പ്രാഥമിക പരീക്ഷ ജൂൺ 14 നും മുഖ്യ വിവരണാത്മക പരീക്ഷ ഒക്ടോബർ 17, 18 തീയതികളിലും നടത്തും. അഭിമുഖത്തിന് ശേഷം 2026 ഫെബ്രുവരിയിൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. കെഎഎസ് ആദ്യ പരീക്ഷ നടത്തിയ അതേ സിലബസ് തന്നെയാകും ഇത്തവണയും തുടരുക.

31 തസ്തിക ഡെപ്യൂട്ടേഷൻ റിസർവായി കണ്ടെത്തിയിട്ടുണ്ട്. നിലവിൽ കെഎഎസിൽ ജോലിചെയ്യുന്നവരെ ഡെപ്യൂട്ടേഷൻ റിസർവിലേക്ക് മാറ്റി ആ ഒഴിവുകളിലേക്കായിരിക്കും പുതിയ റാങ്ക്പട്ടികയിൽനിന്ന് നിയമനം നടത്തുക.

Also Read: വിജ്ഞാന പത്തനംതിട്ട: വീട്ടിലിരുന്ന് 35,000 രൂപ സമ്പാദിക്കാം; 100% തൊഴിൽ സാധ്യത, ഉടൻ അപേക്ഷിക്കാം

പ്രാഥമിക പരീക്ഷ ഒബ്ജക്ടീവ് മാതൃകയിലും മുഖ്യപരീക്ഷ വിവരണാത്മകരീതിയിലുമാകും. മുഖ്യപരീക്ഷയ്‌ക്ക് 100 മാർക്ക് വീതമുള്ള മൂന്ന് പേപ്പറുകളുണ്ടാകും. മുഖ്യപരീക്ഷയിൽ നിശ്ചിത മാർക്ക് വാങ്ങുന്നവർക്ക് അഭിമുഖം നടത്തും. മുഖ്യപരീക്ഷയുടെയും അഭിമുഖത്തിന്റെയും മാർക്ക് കണക്കാക്കിയാണ് റാങ്ക്പട്ടിക തയ്യാറാക്കുന്നത്. പ്രാഥമിക, മുഖ്യ പരീക്ഷകളിൽ ഇംഗ്ലീഷിലോ, മലയാളത്തിലോ, ഭാഷാ ന്യൂനപക്ഷങ്ങൾക്ക് ഇംഗ്ലീഷിലോ, തമിഴിലോ, കന്നഡയിലോ ഉത്തരം എഴുതാനാകും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 09.

ഗസറ്റ് തീയതി 07.03.2025

വിശദാംശങ്ങൾക്ക്: https://www.keralapsc.gov.in/sites/default/files/2025-03/noti-01-03-2025.pdf

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News