നിയമസഭ സമ്മേളനത്തിന് ഇന്ന് സമാപനം

Legislative assembly
നിയമസഭ സമ്മേളനത്തിന് ഇന്ന് സമാപനമാകും. ധനവിനിയോഗ ബില്ലുകളുടെ ചർച്ച അവസാനിപ്പിക്കുന്നതിനൊപ്പം 2024ലെ കേരള പൊതുരേഖ ബില്ലും സഭ പരിഗണിക്കും. പ്ലസ് വണ്ണിന്റെ അധിക സീറ്റ്, ബാച്ച് എന്നവ സംബന്ധിച്ച് ചട്ടം 300 പ്രകാരം മന്ത്രി പ്രത്യേക പ്രസ്താവന നടത്തും.

അതേസമയം  യൂത്ത് കോണ്‍ഗ്രസിന്‍റെ അശ്ലീല അപവാദ പ്രചാരണങ്ങൾക്ക് മന്ത്രി വീണാ ജോർജ് നിയമസഭയിൽ മറുപടി നൽകി. അതിനീചമായ രീതിയിൽ കോണ്‍ഗ്രസ് നേതാക്കൾ സോഷ്യൽ മീഡിയയിൽ വനിതാ നേതാക്കളെ അപമാനിച്ചു. കോണ്‍ഗ്രസ് നേതാക്കളുടെ മനോഭാവത്തിൽ മാറ്റം വരണമെന്നും മന്ത്രി പറഞ്ഞു.അതിനീചമായ രീതിയിൽ ആയിരുന്നു വനിതാ നേതാക്കളെ അടക്കം അധിക്ഷേപിച്ചത്.അതിൽ താനും ഇരയാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.

Also read:തുരങ്കത്തിൽ വെള്ളം കയറി; കൊങ്കൺ റെയിൽവേ റൂട്ടിലെ ട്രെയിനുകൾ നിർത്തി വച്ചു

മാപ്പ് പറഞ്ഞതുകൊണ്ടും തള്ളിപ്പറഞ്ഞതുകൊണ്ടും കാര്യമില്ല മനോഭാവത്തിലാണ് മാറ്റം വരേണ്ടത്. കെ കെ ശൈലജയെ അപമാനിച്ചവരെ നിങ്ങൾ എന്തു ചെയ്തു? സ്ത്രീ എന്നാൽ ശരീരം മാത്രമാണോ? ശൈലജ ടീച്ചറിന്റെ കഷ്ണം ആർക്കെങ്കിലും കിട്ടിയെങ്കിൽ തരണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ഫേസ്ബുക്കിൽ എഴുതിയത് നിയമസഭയിൽ വായിച്ചാണ് മന്ത്രി വീണാ ജോർജ് പ്രതിപക്ഷത്തിന് മറുപടി നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News