
മന്ത്രി കെബി ഗണേഷ് കുമാറിനെതിരെ കോൺഗ്രസ് -ബിജെപി കൂട്ടുകെട്ട് നിരന്തരം നടത്തുന്ന അപവാദ,വ്യാജ പ്രചരണങ്ങൾക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച് കേരള കോണ്‍ഗ്രസ് ബി. പത്തനാപുരത്ത് കേരള കോൺഗ്രസ് ബിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി റാലി നടത്തി.
കേരള കോൺഗ്രസ് (ബി) പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്. പത്തനാപുരം ചെമ്മാം പാലത്ത് ആയിരങ്ങൾ പങ്കെടുത്ത പടുകൂറ്റൻ റാലിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ ജി പ്രേംജിത്, ജില്ലാ പ്രസിഡൻ്റ് എ ഷാജു, നിയോജക മണ്ഡലം പ്രസിഡൻ്റ് നെടുവന്നൂർ സുനിൽ എന്നീ നേതാക്കൾ നേതൃത്വം നൽകി. കേരള കോൺഗ്രസ് ബി സംസ്ഥാന ജില്ലാ നിയോജക മണ്ഡലം നേതാക്കൾ പങ്കെടുത്തു.
Updating…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

