
സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഇന്നലെ 105200 ആയിരുന്ന വിപണിനിരക്ക് 560 രൂപയോളം വർധിച്ച് 1,05,760 രൂപയിൽ എത്തി നിൽക്കുകയാണ് ഇന്ന്. ഒരു ഗ്രാമിന്റെ നിരക്കിലും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 13150 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം സ്വർണത്തിന്റെ വിപണിനിരക്ക് എന്നാൽ ഇന്നത് 70 രൂപയോളം വർധിച്ച് 13,220 രൂപയിലാണ് എത്തി നിൽക്കുന്നത്.
ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ തണുത്തുറഞ്ഞിരുന്ന സ്വർണനവിപണിയിലാണ് ഒറ്റയടിക്ക് കുതിപ്പ് രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും 1,05,080 രൂപയായിരുന്നു പവന്റെ വില. ഗ്രാമിന് 13,135 രൂപയും രേഖപ്പെടുത്തി. പശ്ചിമേഷ്യൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ സ്വർണവിലയിൽ ഇനിയും മാറ്റമുണ്ടാവുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
ജൂലൈ മൂന്നിന് രേഖപ്പെടുത്തിയ 1,07,800 രൂപയാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്. ജൂലൈ 1 ന് രേഖപ്പെടുത്തിയ 1,03,240 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. വരും ദിവസങ്ങളിലും സ്വർണവില ഏറിയും കുറഞ്ഞും മാറിമറിയാൻ തന്നെയാണ് സാധ്യത.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

