ഉരുകിയുരുകി കേരളം; ഞായറാഴ്ച വരെ പൊള്ളും, പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണേ

yellow alert

സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത ചൂട് തുടരുമെന്ന് മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം ജില്ലയിൽ 39 °C വരെയും കോട്ടയം ജില്ലയിൽ 38 °C വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37°C വരെയും തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 2 to 3˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്ന് (17/04/2026) മുതൽ 19/04/2026 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

അതേസമയം വരുംദിവസങ്ങളിൽ ചില ജില്ലകളിൽ നേരിയ വേനൽ മഴയ്ക്കും സാധയതയുണ്ട്. എന്നാൽ ഇത് ചൂടിനെ പ്രതിരോധിക്കാൻ കഴിയുന്നത് ആവണം എന്നില്ല. ചൂടിനെ നിയന്ത്രിക്കാൻ നമ്മുടെ നിത്യജീവിതത്തിലെ ശീലങ്ങളിൽ തന്നെ കാതലായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്.

ALSO READ: ‘മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കേണ്ടത് ഹൈക്കമാൻഡ്, അത് വരെ ചർച്ചയാവാം’; മുഖ്യമന്ത്രി കസേരയ്ക്കായുള്ള വടംവലികളിൽ ന്യായീകരണവുമായി കെ. സുധാകരൻ

രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗങ്ങളുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. നേരിട്ട് വെയിലേൽക്കുന്ന ജോലി ചെയ്യുന്നവർ ജോലി സമയം പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലുമായി ക്രമീകരിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News