നടൻ ബാലയ്ക്ക് ലോട്ടറിയടിച്ചു; ആർക്കെങ്കിലും നല്ലത് ചെയ്യൂവെന്ന് സമ്മാനത്തുക കോകിലക്ക് നൽകി താരം

bala-lottery-kokila

നടന്‍ ബാലയ്ക്ക് കേരള ഭാഗ്യക്കുറിയുടെ കാരുണ്യ അടിച്ചു. ജീവിതത്തിൽ ആദ്യമായാണ് ലോട്ടറിയടിച്ചതെന്ന് ബാല സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. സമ്മാനത്തുക ഭാര്യ കോകിലയ്ക്ക് താരം കൈമാറി. ശേഷം ആര്‍ക്കെങ്കിലും നല്ലത് ചെയ്യൂവെന്ന് അദ്ദേഹം കോകിലയോട് പറഞ്ഞു.

കാരുണ്യ ലോട്ടറിയുടെ 25,000 രൂപയാണ് സമ്മാനമായി ലഭിച്ചത്. ആദ്യത്തെ തവണ, എന്റെ ഭാഗ്യം, നമ്മുടെ ഭാഗ്യം എന്ന് ബാല വീഡിയോയിൽ പറയുന്നത് കാണാം. അടിച്ച ലോട്ടറിയുടെ നമ്പറും സമ്മാനത്തുകയുമെല്ലാം അദ്ദേഹം വീഡിയോയില്‍ പ്രദർശിപ്പിച്ചു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.

Read Also: പ്രമുഖ സംവിധായിക ഐഷ സുൽത്താന വിവാഹിതയായി

എലിസബത്തുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ചതിന് ശേഷമാണ് ബാല കോകിലയെ വിവാഹം കഴിച്ചത്. ബാലയുടെ വിവാഹ ബന്ധം സംബന്ധിച്ച് പലപ്പോഴും വാർത്തകൾ വരാറുണ്ട്. മുൻ പങ്കാളികൾ ബാലയ്ക്കെതിരെ രംഗത്ത് എത്തിയപ്പോഴെല്ലാം കോകില ബാലയ്ക്ക് ഒപ്പം നിലയുറപ്പിച്ചിരുന്നു. വീഡിയോ കാണാം:

Read Also: ‘വായിച്ച പുസ്തകങ്ങളിലെ കഥാപാത്രങ്ങളെ മോഷ്ടിച്ച് അഭിനയിക്കാറുണ്ട്’; നടനാക്കിയത് വായനശാലകളും പുസ്തകങ്ങളുമെന്നും ഇന്ദ്രന്‍സ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News