‘അന്‍വറിന്‍റെ നീക്കം അവസരവാദം’; മമതയ്ക്ക് പരാതി നല്‍കി തൃണമൂൽ നേതാക്കള്‍

pv-anvar-mla

പിവി അന്‍വറിനെതിരെ മമതയ്ക്ക് പരാതി നല്‍കി നേതാക്കള്‍. അന്‍വറിന്‍റെ നീക്കം അവസരവാദമാണെന്നും സംഘടനയെ ദുര്‍ബലപ്പെടുത്തുമെന്നുമാണ്
ഒരുവിഭാഗം തൃണമൂൽ നേതാക്കളുടെ പരാതി. സ്വന്തം നേട്ടത്തിനായി അന്‍വര്‍ പാര്‍ട്ടിയെ കരുവാക്കുകയാണെന്നും പരാതിയിൽ ഉണ്ട്. ദേശീയ നേതൃത്വം ഇടപെടണമെന്നും നേതാക്കൾ ആ‍വശ്യപ്പെട്ടു. യുഡിഎഫ് പ്രവേശനമല്ലാതെ ഒത്തുതീര്‍പ്പിനില്ലെന്നും നേതാക്കള്‍ പറഞ്ഞു. അതേസമയം അന്‍വര്‍
കോണ്‍ഗ്രസ് നേതാക്കളുമായി നാളെ ചര്‍ച്ച നടത്തും.

ALSO READ; ലഹരിയോട് നോ പറയാം: പാലക്കാട് ഒരു വർഷം നീണ്ടുനിൽക്കുന്ന ലഹരിവിരുദ്ധ പ്രചാരണത്തിന് തുടക്കമായി

യുഡിഎഫ് കയ്യൊഴിഞ്ഞതോടെ പിവി അന്‍വര്‍ വെട്ടിലായിരുന്നു. അന്‍വറിനെ മുന്നണിയിലെടുക്കാം, പക്ഷെ തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിന്റെ ഭാഗമാക്കാനാവില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അറിയിച്ചിരുന്നു. നിരുപാധിക പിന്തുണ ആര്‍ക്കുമില്ലെന്ന് പി വി അന്‍വര്‍ കോണ്‍ഗ്രസ് നേതൃത്വത്തെയും അറിയിച്ചു. ഉപതെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിലെടുക്കണമെന്നാണ് അന്‍വര്‍ ആവശ്യപ്പെട്ടിരുന്നത്.

ഇതിനായി മുസ്ലിം ലീഗ് നേതാക്കളെയും കോണ്‍ഗ്രസ് നേതാക്കളെയും മാറി മാറിക്കണ്ടു. പിവി അന്‍വറിനെ യുഡിഎഫിന്റെ ഭാഗമാക്കുന്നതില്‍ ജില്ലാ നേതൃത്വവും അനുകൂലമായി പ്രതികരിച്ചു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ വേണ്ടെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയതോടെ വാതിലുകള്‍ അടയുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News