യാത്രക്കാരുടെ ശ്ര​ദ്ധയ്ക്ക്… ഈ ട്രെയിൻ 22 മണിക്കൂർ വൈകിയോടുന്നു, മറ്റൊന്ന് പതിനെട്ടും; നേത്രാവതിയും ലേറ്റ്

train running late

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക, ഇന്ന് വിവിധ ട്രെയിനുകൾ വൈകിയോടന്നു. കേരളത്തിലേത്ത് എത്തിച്ചേരുന്നതും കേരളത്തിലൂടെ കടന്നു പോകുന്നതുമായ വിവിധ ട്രെയിനികളാണ് വൈകിയോടുന്നത്. ഋഷികേശ് – തിരുവനന്തപുരം എക്സ്പ്രസ് 22 മണിക്കൂർ വൈകി ഓടുന്നു. രാജധാനി എക്സ്പ്രസ് 17 മണിക്കൂർ വൈകിയാണ് ഓടുന്നത്.

Also read: ‘ഐ ലവ് യു’, നിറയെ റോസാപ്പൂ…; ട്രെയിനിലെ കൂപ്പെ മണിയറയാക്കി; ​നടപടിയെടുത്ത് റെയിൽവേ

ഷാലിമാർ എക്സ്പ്രസ് രണ്ട് മണിക്കൂർ 30 മിനിറ്റും നേത്രാവതി എക്സപ്രസ് മൂന്ന് മണിക്കൂറും വൈകി ഓടുന്നു. ​ദൻബാദ് ആലപ്പുഴ എക്സ്പ്രസ് അഞ്ച് മണിക്കൂർ 30 മിനിറ്റും വൈകി ഓടുന്നുണ്ട്. ഇന്ന്‌ ഉച്ചക്ക് 12.20 ന് എറണാകുളം സൗത്തിൽ എത്തിച്ചേരേണ്ട ഇൻഡോർ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് 16 മണിക്കൂറാണ് വൈകി ഓടുന്നത്.

Also read: ട്രെയിനിന്റെ കൂകിവിളികൾ വെറുതെയല്ല; ഓരോ ഹോണിനും അർത്ഥമുണ്ട്

പൂനെ – എറണാകുളം എക്സപ്രസ് പത്ത് മണിക്കൂറും ഭാവനഗർ – തിരുവനന്തപുരം എക്സ്പ്രസ് 18 മണിക്കൂറും വൈകിയോടുന്നുണ്ട്. ഈ വണ്ടികളിൽ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ നടപടിക്രമങ്ങൾ പുതുക്കിയ സമയത്തിനനുസരിച്ച് പുനക്രമീകരിക്കുകയോ യാത്രയിൽ വേണ്ടുന്ന മാറ്റം വരുത്തുകയോ ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News