പൂച്ച പെറ്റുകിടക്കുന്ന ഖജനാവല്ല, ട്രഷറിയിൽ ബാക്കിയുള്ളത് 5429 കോടി രൂപ; നിർണായക വിവരം കൈരളി ന്യൂസിന്

Kerala Treasury Holds ₹5,429 Crore Balance

എൽഡിഎഫ് സർക്കാർ അധികാരമൊഴിയുമ്പോൾ ട്രഷറിയിൽ ബാക്കിയുള്ള പണത്തിന്റെ കണക്ക് പുറത്ത്. ഖജനാവ് കാലിയല്ലെന്ന് വ്യക്തമാക്കുന്ന രേഖകൾ, കേരളത്തിന്റേത് പൂച്ച പെറ്റുകിടക്കുന്ന ഖജനാവാണെന്ന വലതുപക്ഷത്തിന്റെ വ്യാജ പ്രചാരണത്തിന്റെയും വായടപ്പിക്കുന്നതാണ്. 5429 കോടി രൂപയാണ് ട്രഷറിയിൽ ബാക്കിയുള്ളത്.

ഈ മാസം ഒന്ന് വരെയുള്ള കണക്കാണിത്. ധനവകുപ്പിന്റെ വിവരാവകാശ മറുപടിയിലാണ് ക്യാഷ് ബാലൻസായി ട്രഷറിയിലുള്ളത് 5429 കോടി രൂപയാണെന്ന നിർണായക വിവരം പുറത്തുവന്നത്. വിവരാവകാശ മറുപടിയുടെ പകർപ്പ് കൈരളി ന്യൂസിന് ലഭിച്ചു.

ALSO READ: കൊലപാതകികളെ സംരക്ഷിക്കുന്ന കോൺഗ്രസ്, ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലിയെ ഡിസിസി അംഗമാക്കിയ നടപടി പ്രതിഷേധാ‌ർഹം: സി വി വർഗീസ്

സർക്കാർ ധവളപത്രം പുറത്തിറക്കാനിരിക്കെയാണ് കണക്ക് പുറത്തുവന്നത്. ഇതോടെ ഖജനാവിൽ പൂച്ച പെറ്റ് കിടക്കുന്നു എന്ന യുഡിഎഫ് പ്രചാരണം പൊളിഞ്ഞു. പാപ്പരായ സംസ്ഥാനമെന്ന എകെ ആന്റണിയുടെ പ്രസ്താവന നേരത്തെ ഏറെ വിവാദമായിരുന്നു. പിന്നാലെ എ കെ ആന്റണിക്ക് മറുപടിയുമായി മുൻ ധനമന്ത്രി കെ എൻ ബാല​ഗോപാലും രം​ഗത്തെത്തിയിരുന്നു.

Kerala Treasury Holds ₹5,429 Crore Balance, RTI Reply Counters ‘Empty Treasury’ Claims

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News