അമ്മത്തൊട്ടിലില്‍ പുതിയ അതിഥി ‘ഇതള്‍’

ammathottil

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലിൽ പത്ത് ദിവസം പ്രായമുള്ള കുഞ്ഞ് അതിഥിയായെത്തി. ബുധനാഴ്ച പുലർച്ചെ 4.50ന് ആണ് കുഞ്ഞ് അതിഥിയായെത്തിയത്. 3.3 കി.ഗ്രാം ഭാരവുമുള്ള പെൺകുഞ്ഞിന് ശിശുക്ഷേമ സമിതി ‘ഇതള്‍’ എന്ന് പേരിട്ടു. ദത്തെടുക്കൽ കേന്ദ്രത്തിലെ നഴ്സുമാരും അമ്മമാരും കുഞ്ഞിനെ പരിചരണ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക പരിശോധനകൾ നടത്തി.

തൈക്കാട് കുട്ടികളുടെയും അമ്മമാരുടെയും ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തിയതിൽ കുഞ്ഞ് പൂർണ്ണ ആരോഗ്യവതിയാണ്. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായി തിരുവനന്തപുരത്ത് 9 കുട്ടികളാണ് അമ്മത്തൊട്ടിലിലെത്തിയത്. ഡിസംബർ മാസം രണ്ട് കുട്ടികളാണ്.

ALSO READ: ‘കൊച്ചി കോർപ്പറേഷനിൽ ലത്തീൻ സമുദായ അംഗത്തെ മേയറാക്കണം’: ആവശ്യവുമായി ലത്തീൻ സഭ

പലകാരണങ്ങളാൽ കുട്ടികൾ ഉപേക്ഷിക്കപ്പെടാൻ നിർബന്ധിതരാകുമ്പോൾ അവര്‍ക്ക് സംരക്ഷണവും പരിചരണവും സമിതി ഭംഗിയായി ഏറ്റെടുക്കുന്നു എന്ന് ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ് അമ്മത്തൊട്ടിലുകളിൽ കുരുന്നുകളുടെ വരവ് വർദ്ധിക്കുന്നതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി
അഡ്വ. ജി എൽ അരുൺ ഗോപി പറഞ്ഞു. കുട്ടിയുടെ ദത്തെടുക്കൻ നടപടികൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ സമിതിയുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് അരുൺ ഗോപി അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News