
കൊച്ചി കോർപ്പറേഷനിൽ ലത്തീൻ സമുദായ അംഗത്തെ മേയർ ആക്കണമെന്ന ആവശ്യവുമായി ലത്തീൻ സഭ. കേരള റീജിയൺ ലാറ്റിൻ കാത്തലിക് കൗൺസിൽ പ്രസിഡന്റ് ജോസഫ് ജൂഡാണ് ആവശ്യപ്പെട്ടത്. ലത്തീൻ രൂപതകൾക്ക് സ്വാധീനമുള്ള മേഖലയാണ് കൊച്ചി കോർപറേഷൻ. ജയിച്ചവരിൽ കൂടുതൽ ലത്തീൻ സമുദായ അംഗങ്ങളാണ്.
18 UDF സ്ഥാനാർഥികൾ കോർപറേഷനിലേക്ക് ജയിച്ചു. അർഹിക്കുന്ന പങ്കാളിത്തവും നേതൃത്വവും ലത്തീൻ കത്തോലിക്കാ വിഭാഗത്തിന് വേണമെന്ന് UDF നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് ലത്തീൻ സഭ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതേസമയം, സാമുദായിക പരിഗണനകളെ നോക്കിയല്ല മേയറെ തീരുമാനിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചു.
ALSO READ: നിരോധിത സിന്തറ്റിക് ലഹരിയുമായി കുപ്രസിദ്ധ ഗുണ്ടാ സഹോദരങ്ങളടക്കം നാലുപേർ പിടിയിൽ
കൊച്ചി നഗരസഭാ പരിധിയിൽ ലത്തീൻ സമുദായത്തിന് വലിയ സ്വാധീനമുണ്ടെന്നും അതിനാലാണ് സമുദായത്തിൽ നിന്നുള്ള ഒരാളെ മേയറായി ആവശ്യപ്പെടുന്നതെന്ന് സഭ ആവശ്യപ്പെടുന്നത്. ആകെ 76 കൗൺസിലർമാരാണ് കൊച്ചി കോർപ്പറേഷനിലുള്ളത്. അതില്‍ 26 പേർ ലത്തീൻ സമുദായത്തിൽ നിന്നുള്ളവരാണ്. ഇതിൽ 18 പേർ യു ഡി എഫ് കൗൺസിലർമാരാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

